ചൂടുകൂടുന്നു; ആരോ​ഗ്യകാര്യങ്ങളിൽ വേണം ജാഗ്രത; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

By Web TeamFirst Published Feb 28, 2021, 11:05 AM IST
Highlights

പകൽ 11 മുതൽ 3 മണി വരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം. 

സംസ്ഥാനത്ത് പകൽ സമയത്ത് താപനില കൂടുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സൂര്യാഘാതം, സൂര്യതപം, നിർജലീകരണം എന്നിവയിൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

പകൽ 11 മുതൽ 3 മണി വരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം. കുട്ടികൾ, പ്രായമായവർ , ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. 

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

1. രാവിലെ11 മുതൽ വെെകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക.

2. വെള്ളം ധാരാളം കുടിക്കുക. നിർജലീകരണം തടയാൻ ഇത് സഹായിക്കും. 

3. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.

4. പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക. യാത്ര ചെയ്യുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്.

5. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ ആവശ്യമായ വിശ്രമം എടുക്കേണ്ടതാണ്.

6. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.

7. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

Also Read: കുട്ടികളിൽ വെെറ്റമിൻ ഡി കുറഞ്ഞാൽ സംഭവിക്കുന്നത്; ഡോക്ടർ പറയുന്നു...

click me!