ശരീരം ശരിയായി പ്രവർത്തിക്കാൻ വൈറ്റമിന്‍ ഡി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ബലമുളള എല്ലുകള്‍ക്ക് വെെറ്റമിൻ ഡി അത്യാവശ്യമാണ്. ശരീരത്തിലേക്ക് കാത്സ്യം ആഗിരണം ചെയ്യുന്നതിന് ഈ വെെറ്റമിൻ വേണമെന്നതാണ് കാരണം.

വൈറ്റമിന്‍ ഡി രോഗപ്രതിരോധത്തിനും മാനസികാരോഗ്യത്തിനും ഗുണം ചെയ്യും. വൈറ്റമിന്‍ ഡിയുടെ കുറവ് കുട്ടികളേയും ബാധിയ്ക്കുന്നുവെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. കുട്ടികളിലും എല്ലിന്റെയും മറ്റും വളര്‍ച്ചയെ ഇതു ബാധിക്കാം. ഗര്‍ഭിണിയില്‍ വൈറ്റമിന്‍ ഡി കുറവെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിനെ ഇത് ദോഷകരമായി ബാധിക്കും‌. 

കുട്ടികളിലെ വൈറ്റമിന്‍ ഡിയുടെ കുറവ് നിസാരമായി കാണരുതെന്ന് ദില്ലിയിലെ ബി എൽ കെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പീഡിയാട്രിക്സ് വിഭാ​ഗ മേധാവി ഡോ. ജസ്ജിത് സിംഗ് ഭാസിൻ പറയുന്നു.

 

 

 

വൈറ്റമിന്‍ ഡിയുടെ കുറവ് കുട്ടികളിൽ എല്ലിനു പെട്ടെന്നു തന്നെ കേടുപാടുകള്‍ ഉണ്ടാകാന്‍ ഇടയാക്കും. എല്ലുകളിൽ കാൽസ്യം ആഗിരണം ചെയ്യാനും കാൽസ്യം സ്വാംശീകരിക്കാനും വൈറ്റമിന്‍ ഡി സഹായിക്കുന്നു. ഇത് പേശികൾ, ഞരമ്പുകൾ, രോഗപ്രതിരോധ ശേഷി എന്നിവയെ പിന്തുണയ്ക്കുന്നു.

വൈറ്റമിന്‍ ഡി മതിയായ അളവിൽ പ്രധാനമാണ്. പ്രത്യേകിച്ച് കാൽസ്യം ആഗിരണം ചെയ്യുന്നത് കുട്ടിയെ ശരിയായി വളരാൻ സഹായിക്കുന്നുവെന്നും ഡോ. ജസ്ജിത് പറഞ്ഞു. കുട്ടികളിലെ മസില്‍ വേദനയ്ക്കുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. വൈറ്റമിന്‍ ഡി കുറവെങ്കില്‍ പെട്ടെന്നു തന്നെ രോഗങ്ങള്‍ വരാന്‍ കാരണമാകുമെന്നും ഡോ. ജസ്ജിത് പറഞ്ഞു.

സൂര്യപ്രകാശം തന്നെയാണ് വൈറ്റമിൻ ഡിയുടെ മുഖ്യ ഉറവിടമെന്ന് പറയുന്നത്. വെളിയില്‍ കളിയ്ക്കാന്‍ കുട്ടികളെ വിടുക. രാവിലെയും വൈകീട്ടത്തേയും ഇളം വെയില്‍ കൊള്ളിക്കുക. ഇതിനൊപ്പം പാലുല്‍പന്നങ്ങള്‍ പോലുള്ളവയും നല്‍കുകയും വേണം.

പ്രമേഹരോഗിയാണോ? എങ്കിൽ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉൾപ്പെടുത്തിക്കോളൂ...