Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്തെ ആഘോഷങ്ങള്‍ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കണം...

സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം ആഘോഷങ്ങളില്‍ ഏര്‍പ്പെടേണ്ടത്. വളരെ ശ്രദ്ധയോടും കരുതലോടും കൂടി മാത്രം ആഘോഷങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

celebrations during pandemic must be under protocol
Author
Trivandrum, First Published Nov 11, 2020, 11:24 PM IST

ആഘോഷങ്ങള്‍ പതിവായി വന്നുകൊണ്ടിരിക്കുന്ന നാടാണ് നമ്മുടേത്. കൊവിഡ് 19 മഹാമാരിക്കാലമായതിനാല്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വേണ്ടതാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം ആഘോഷങ്ങളില്‍ ഏര്‍പ്പെടേണ്ടത്. വളരെ ശ്രദ്ധയോടും കരുതലോടും കൂടി മാത്രം ആഘോഷങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ വേളകളില്‍ നാം കാണിക്കുന്ന ഏതൊരശ്രദ്ധക്കും വലിയ വിലതന്നെ കൊടുക്കേണ്ടതായി വരും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. കഴിയുന്നതും ആഘോഷങ്ങളും ഉത്സവങ്ങളും സ്വന്തം വീടുകളില്‍ വച്ചുതന്നെ ആഘോഷിക്കാന്‍ ശ്രമിക്കുക.
2. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, കൊവിഡ് ബാധിതര്‍, കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്ന വ്യക്തികള്‍ എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല.
3. ആഘോഷങ്ങള്‍ പകിട്ട് കുറയ്ക്കാതെ ലളിതമായി നടത്താം. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കാം.
4. കണ്ടൈന്‍മെന്റ് സോണുകളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളതല്ല.
5. റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയുന്നവര്‍ പൊതു ആഘോഷ പരിപാടികളില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉത്തമം.
6. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കുകയും കൈകളുടെ ശുചിത്വം ഉറപ്പുവരുത്തേണ്ടതുമാണ്.
7. പൊതുസ്ഥലങ്ങളില്‍ തുപ്പാന്‍ പാടുള്ളതല്ല.
8. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശരിയായ ചുമ ശീലങ്ങള്‍ പിന്തുടരേണ്ടതാണ്.
9. കയ്യില്‍ ഒരു കുപ്പി സാനിട്ടൈസര്‍ കരുതിയിരിക്കുന്നത് നല്ലതാണ്.
10. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ സാമൂഹിക അകലം കര്‍ശനമായും പാലിക്കേണ്ടതാണ്.
11. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌കും മറ്റു വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിയരുത്. 
12. വാതില്‍ പിടികള്‍, ഗോവണി പിടികള്‍, റാമ്പുകള്‍, റെയിലുകള്‍ തുടങ്ങിയ സ്പര്‍ശന സാധ്യതയേറിയ പ്രതലങ്ങളില്‍ കഴിയുന്നതും തൊടാതിരിക്കുന്നതാണ് ഉത്തമം.
13. ആഘോഷം സംഘടിപ്പിക്കുന്ന സ്ഥലങ്ങളില്‍ 'ബ്രേക്ക് ദി ചെയിന്‍' കോര്‍ണറുകള്‍ ഒരുക്കേണ്ടതാണ്.
14. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി പ്രത്യേകം ബിന്നുകള്‍ ഒരുക്കേണ്ടതാണ്.
15. ചടങ്ങുകളും ആചാരങ്ങളും കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ക്രമപ്പെടുത്തേണ്ടതാണ്.
16. സമൂഹ സദ്യകള്‍ ആഘോഷങ്ങളില്‍ നിന്നും ഒഴിവാക്കേണ്ടതാണ്.
17. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ പേരും ഫോണ്‍ നമ്പറും സംഘടിപ്പിക്കുന്നവര്‍ സൂക്ഷിച്ചുവക്കേണ്ടതാണ്.
18. ആഘോഷവേളകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച പോസ്റ്ററുകളും വീഡിയോകളും പ്രദര്‍ശിപ്പിക്കേണ്ടതാണ്.

Also Read:- കൊവിഡ് 19; മാനസികാരോഗ്യം നിലനിര്‍ത്താം, വിവിധ പദ്ധതികളിലൂടെയൊരു അവലോകനം...

Follow Us:
Download App:
  • android
  • ios