കറുവാപ്പട്ടയിൽ നാരുകൾ കൂടുതലാണ്. കറുവാപ്പട്ടയ്ക്ക് മെറ്റബോളിസം വർധിപ്പിക്കാൻ കഴിയും. ദിവസവും വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. 

വയറിലെ കൊഴുപ്പ് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ആരോഗ്യത്തിന് ദോഷകരമായ ഒന്നാണ് 'വിസറൽ കൊഴുപ്പ്. കരൾ, ആമാശയം, കുടൽ എന്നിവയുടെ ആരോ​ഗ്യത്തെയും ഈ കൊഴുപ്പ് ബാധിക്കാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. വയറിലെ കൊഴുപ്പ് അല്ലെങ്കിൽ വിസറൽ ബോഡി ഫാറ്റ് എന്ന് വിളിക്കപ്പെടുന്ന കൊഴുപ്പ് എല്ലാത്തിനേക്കാളും അപകടകരമാണ്. വയറിലെ കൊഴുപ്പ് നീക്കം ചെയ്യാൻ ദിവസവും വെറുംവയറ്റിൽ ഈ പാനീയങ്ങൾ കുടിക്കാം...

നാരങ്ങ വെള്ളം...

ദഹനം വർധിപ്പിക്കാനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും നാരങ്ങയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി സഹായിക്കുന്നു. നാരങ്ങ വെള്ളത്തിന് ശരീരഭാരം കുറയ്ക്കാനും കഴിയും.

ജീരക വെള്ളം...

ജീരകം അവയുടെ മെറ്റബോളിസം ബൂസ്റ്റിംഗ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഒരു ടീസ്പൂൺ ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കുക. ഇത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ഉലുവ വെള്ളം...

വിശപ്പ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഉലുവ സഹായിക്കും. ഒരു ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ശേഷം രാവിലെ വെറുംവയറ്റിൽ കുടിക്കുക.

 ഇഞ്ചി വെള്ളം...

മെറ്റബോളിസം വർദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും ഇഞ്ചിക്ക് കഴിയും. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

പുതിന വെള്ളം...

ഒരു കപ്പ് വെള്ളത്തിൽ വെള്ളരിക്ക കഷ്ണങ്ങളും പുതിനയിലയും ചേർത്ത് കുടിക്കുന്നത് ഉന്മേഷം മാത്രമല്ല, ദഹനത്തിനും ജലാംശത്തിനും സഹായിക്കുന്നു.

കറുവപ്പട്ട വെള്ളം...

കറുവാപ്പട്ടയിൽ നാരുകൾ കൂടുതലാണ്. കറുവാപ്പട്ടയ്ക്ക് മെറ്റബോളിസം വർധിപ്പിക്കാൻ കഴിയും. ദിവസവും വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു.

മുട്ട അമിതമായി കഴിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളറിയാം

Puthuppally bypoll result | Chandy Oommen | Asianet News | Asianet News Live | #Asianetnews