
വൃക്കരോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. വൃക്കകൾ രക്തത്തിൽ നിന്നുള്ള അധിക ദ്രാവകങ്ങൾ ഫിൽട്ടർ ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ക്രോണിക് കിഡ്‌നി ഡിസീസ് (സികെഡി), കിഡ്‌നി സ്റ്റോൺ, കിഡ്‌നി അണുബാധ, പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ് എന്നിവ ചില സാധാരണ വൃക്കരോഗങ്ങളിൽ ഉൾപ്പെടുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമം വൃക്കരോഗത്തെ തടയില്ലെങ്കിലും അത് തീർച്ചയായും അപകടസാധ്യത കുറയ്ക്കാനും നിലവിലുള്ള വൃക്കരോഗങ്ങളെ നിയന്ത്രിക്കാനും സഹായിക്കും. അമിതമായ അളവിൽ പ്രോട്ടീൻ കഴിക്കുന്നത് വൃക്കകളെ തകരാറിലാക്കും.
വൃക്കരോഗമുള്ളവർ പലപ്പോഴും ഫോസ്ഫറസും പൊട്ടാസ്യവും കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തേണ്ടതുണ്ട്. ചില വെജിറ്റേറിയൻ ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും വിവിധ വൃക്കരോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
വൃക്കകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കാം...
ഒന്ന്...
വിറ്റാമിൻ സി, ഫോളിക് ആസിഡ്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണങ്ങൾ വൃക്ക തകരാറിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.
രണ്ട്...
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി, ക്രാൻബെറി തുടങ്ങിയ സരസഫലങ്ങൾ വീക്കം കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കിഡ്‌നിയെ സംരക്ഷിക്കാൻ സഹായിക്കുന്ന പോഷകങ്ങളും അവയിൽ അടങ്ങിയിട്ടുണ്ട്.
മൂന്ന്...
നാരുകൾ, പ്രോട്ടീൻ, അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണം ശീലമാക്കുക. അത് വൃക്കകളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ചെറുപയർ, പയർ, കിഡ്നി ബീൻസ് തുടങ്ങിയ പയർവർഗ്ഗങ്ങൾ വൃക്കയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
നാല്...
നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടമാണ് മധുരക്കിഴങ്ങ്. അതേസമയം സോഡിയം കുറവായിരിക്കും. ഇത് മൊത്തത്തിലുള്ള വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
അഞ്ച്...
ബദാം, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പും നാരുകളും സസ്യാധിഷ്ഠിത പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളെ സംരക്ഷിക്കുന്നു.
ആറ്...
ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള വെളുത്തുള്ളി വീക്കം കുറയ്ക്കാനും വൃക്കരോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
കൊളസ്ട്രോൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?