Asianet News MalayalamAsianet News Malayalam

കൊളസ്ട്രോൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

നല്ല കൊളസ്‌ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്‌ട്രോൾ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. അമിതവണ്ണം ഉണ്ടാകാൻ കാരണമാകുന്നതോടൊപ്പം ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. 

lifestyle changes to improve cholesterol-rse-
Author
First Published Sep 13, 2023, 4:45 PM IST

ആരോഗ്യകരമായ കോശങ്ങളും ഹോർമോണുകളും നിർമ്മിക്കുന്നതിനും ചില സുപ്രധാന പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനും ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ), ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു. 

നല്ല കൊളസ്‌ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്‌ട്രോൾ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. അമിതവണ്ണം ഉണ്ടാകാൻ കാരണമാകുന്നതോടൊപ്പം ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. കൊളസ്ട്രോൾ നിയന്ത്രിക്കാൻ ജീവിതശെെലിയിൽ ശ്ര​​​ദ്ധിക്കേണ്ടത് എന്തൊക്കെ?...

ഒന്ന്...

പൂരിത കൊഴുപ്പുകളെ മോശം കൊഴുപ്പുകൾ എന്ന് വിളിക്കുന്നു. ബീഫ്, പന്നിയിറച്ചി, കോഴി, കൊഴുപ്പ് നിറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവയിൽ ഇവ കാണപ്പെടുന്നു. മയോ ക്ലിനിക്കിന്റെ അഭിപ്രായത്തിൽ, പൂരിത കൊഴുപ്പുകൾക്ക് മൊത്തം കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ കഴിയും. പൂരിത കൊഴുപ്പുകളുടെ ഉപഭോഗം കുറയ്ക്കുന്നതിലൂടെ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ 'മോശം' കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയും.

രണ്ട്...

നാരുകൾക്ക് രക്തത്തിലെ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് കുറയ്ക്കാൻ കഴിയും. ബീൻസ്, ബാർലി, ആപ്പിൾ, ഓട്‌സ്, അവോക്കാഡോ, ബ്രൊക്കോളി, ചിയ വിത്തുകൾ, മധുരക്കിഴങ്ങ് എന്നിവയും ലയിക്കുന്ന നാരുകളൾ അടങ്ങിയിട്ടുണ്ട്.

മൂന്ന്...

ആരോഗ്യകരമായ കൊഴുപ്പുകൾ എന്നറിയപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക്ക് പറയുന്നു.

നാല്...

ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണക്രമം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച്, കൂടുതൽട്രാൻസ് ഫാറ്റ് അടങ്ങിട ഭക്ഷണം കഴിക്കുമ്പോൾ ഹൃദയത്തിനും രക്തക്കുഴലുകൾക്കും രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.

നിലക്കടല കഴിച്ചാൽ ലഭിക്കുന്ന ചില ആരോ​ഗ്യ​ഗുണങ്ങൾ

 

Follow Us:
Download App:
  • android
  • ios