
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച് ആസ്ട്രേലിയയിലെ സിഡ്നി നഗരം. കൊവിഡ് 19ന്‍റെ ഡെൽറ്റ വകഭേദം പടർന്നുപിടിച്ചതോടെയാണ് നിയന്ത്രണം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുകയും ഡെൽറ്റ വകഭേദത്തിന്‍റെ വ്യാപന സാധ്യത മുന്നറിയിപ്പ് അധികൃതർ നൽകിയതോടെയാണ് നിയന്ത്രണം. കൊവിഡ് കേസ് കൂടുന്ന ഈ അവസരത്തിൽ വീട്ടിൽ തന്നെയിരിക്കണമെന്ന് അധികൃതർ അറിയിച്ചു.
ജൂൺ മധ്യത്തിൽ സിഡ്നിയിൽ 439 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. സിഡ്നിയിൽ ഇപ്പോൾ ലോക്ഡൗൺ മൂന്നാമത്തെ ആഴ്ചയാണ് തുടരുന്നത്. വാക്സിൻ സ്വീകരിക്കാത്ത ഒരു വിഭാഗം പേരിൽ കൊവിഡ് പിടിപ്പെട്ടതോടെയാണ് ലോക്ക്ഡൗൺ കടുപ്പിക്കാനുള്ള തീരുമാനമെന്നും അധികൃതർ പറഞ്ഞു.
മൂന്നാം ഡോസ് കൂടി സ്വീകരിക്കുന്നവരില്‍ മെച്ചപ്പെട്ട സംരക്ഷണം; അനുമതി തേടാനൊരുങ്ങി ഫൈസർ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam