ഈ 8 ലക്ഷണങ്ങൾ അവ​ഗണിക്കരുത് ; പ്രോസ്റ്റേറ്റ് കാൻസറിന്റേതാകാം

Published : Jan 01, 2024, 09:26 AM ISTUpdated : Jan 01, 2024, 09:36 AM IST
ഈ 8 ലക്ഷണങ്ങൾ അവ​ഗണിക്കരുത് ; പ്രോസ്റ്റേറ്റ് കാൻസറിന്റേതാകാം

Synopsis

ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങൽ പ്രോസ്റ്റേറ്റ് കാൻസർ തടയുന്നതിന് ഒരു പരിധി വരെ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. തക്കാളി, തണ്ണിമത്തൻ തുടങ്ങിയ ചുവന്ന നിറമുള്ള ഭക്ഷണങ്ങളും ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.   

പുരുഷന്മാർ നേരിടുന്ന ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ (Prostate cancer). ലോകമെമ്പാടുമുള്ള പുരുഷന്മാരിൽ കാൻസർ മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണിത്. പുരുഷന്മാരിലെ ഒരു ചെറിയ വാൽനട്ട് ആകൃതിയിലുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്.  അത് സെമിനൽ ദ്രാവകം ഉത്പാദിപ്പിക്കുന്നു. 

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന കാൻസറിനെ പ്രോസ്റ്റേറ്റ് കാൻസർ എന്നാണ് വിളിക്കുന്നത്. ഈ കാൻസറിന്റെ വളർച്ച താരതമ്യേന മന്ദഗതിയിലാണ്. പ്രോസ്റ്റേറ്റ് കാൻസറിൽ പലപ്പോഴും ലക്ഷണങ്ങൾ അങ്ങനെ പ്രകടമാകണമെന്നില്ല. ഇതുകൊണ്ട് തന്നെ രോഗം സമയബന്ധിതമായി തിരിച്ചറിയാനോ ചികിത്സ തേടാനോ കഴിയാതെ പോകുന്നു. ഇതോടെ പ്രോസ്റ്റേറ്റ് ക്യാൻസർ സങ്കീർണമായ അവസ്ഥയിലേക്ക് എത്തുന്നു. 

ലക്ഷണങ്ങൾ എന്തൊക്കെ?

മൂത്രമൊഴിക്കുമ്പോൾ വേദന
രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കുക.
മൂത്രത്തിൽ രക്തം കാണുക.
ശുക്ലത്തിൽ രക്തം കാണുക.
സ്ഖലനം ചെയ്യുമ്പോൾ വേദന
ഉദ്ധാരണക്കുറവ്

ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ തടയുന്നതിന് ഒരു പരിധി വരെ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. തക്കാളി, തണ്ണിമത്തൻ തുടങ്ങിയ ചുവന്ന നിറമുള്ള ഭക്ഷണങ്ങളും ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 

പ്രോസ്റ്റേറ്റ് ക്യാൻസർ പരിശോധിക്കുന്നതിന് രണ്ട് ടെസ്റ്റുകൾ വ്യാപകമായി ഉപയോഗിക്കുന്നു. ഡിജിറ്റൽ മലാശയ പരിശോധനയും പ്രോസ്റ്റേറ്റ്-നിർദ്ദിഷ്ട ആന്റിജൻ (PSA) രക്തപരിശോധനയും. പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള ചികിത്സ ക്യാൻസറിന്റെ ഘട്ടത്തെ ആശ്രയിച്ചിരിക്കുന്നു. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാം.

ചികിത്സ എല്ലായ്പ്പോഴും ശസ്ത്രക്രിയയോ കീമോതെറാപ്പിയോ ആയിരിക്കണമെന്നില്ല. മറ്റ് തരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പ്രോസ്റ്റേറ്റ് ക്യാൻസർ നേരത്തെ കണ്ടെത്തിയാൽ ഏറ്റവും ഉയർന്ന രോഗശാന്തി നിരക്കുകളിൽ ഒന്നാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ആദ്യകാല ലക്ഷണങ്ങൾ ഒരു കാരണവശാലും അവഗണിക്കരുത്.

ശ്രദ്ധിക്കൂ, വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാൽ...

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കുട്ടികളിൽ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ട നാല് കാര്യങ്ങൾ