Health Tips: തണുപ്പുകാലത്തെ സന്ധിവാതം; ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും...

Published : Jun 27, 2023, 07:22 AM ISTUpdated : Jun 27, 2023, 07:23 AM IST
 Health Tips: തണുപ്പുകാലത്തെ സന്ധിവാതം; ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും...

Synopsis

തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. കുട്ടികളെ പോലും ആർത്രൈറ്റിസ് ബാധിക്കാം. 

സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്നു പറയുന്നത്. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. കുട്ടികളെ പോലും ആർത്രൈറ്റിസ് ബാധിക്കാം. ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം, ഇന്‍ഫ്ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ്), തുടങ്ങി നൂറിലേറെ തരം ആര്‍ത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഓരോ വാതരോഗത്തിനും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ്. എങ്കിലും സ്ഥിരമായി സന്ധികളിൽ വേദനയാണ് ഒരു ലക്ഷണം.

അറിയാം സന്ധിവാതത്തിന്‍റെ ലക്ഷണങ്ങള്‍...

സ്ഥിരമായി  സന്ധികളിൽ വേദന, സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക,  ചലനങ്ങള്‍ക്ക് പരിമിതി നേരിടുക, ഇടവിട്ടുള്ള പനി, തൊലിയിൽ പാടുകൾ, നടുവേദന മുതലായവ പൊതുവെ ശ്രദ്ധിക്കേണ്ടതാണ്. കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക എന്നിവയൊക്കെ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്. 

തണുപ്പുകാലത്ത് ന്ധിവാതത്തെ തുടര്‍ന്നുള്ള വിഷമതകള്‍ കൂടാനുള്ള സാധ്യതയുണ്ട്. ചിലര്‍ക്ക് രാവിലെ ഉറക്കമെഴുന്നേല്‍ക്കുന്ന സമയത്ത് സന്ധികളില്‍ കൂടുതല്‍ ബലമോ വേദനയോ അനുഭവപ്പെടുന്നതും സന്ധിവാതത്തിന്‍റെ ലക്ഷണമായി വരാറുണ്ട്. സന്ധിവാതമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ഡയറ്റിലെ ചില ചെറിയ കരുതലുകളും ഒരു പരിധി വരെ സന്ധിവാതത്തെ തുടര്‍ന്നുള്ള വിഷമതകളെ ലഘൂകരിക്കും. അതിനായി ആരോഗ്യകരമായ ഭക്ഷണരീതി ഉറപ്പാക്കുക. ധാരാളം വെള്ളം കുടിക്കാം. ബീഫ് പോലുള്ള റെഡ് മീറ്റും മദ്യപാനവും കുറയ്ക്കുക. യൂറിക് ആസിഡ് തോത് കൂടാതിരിക്കാന്‍ ഇത് സഹായിക്കും.

2. തണുപ്പ് അധികം ബാധിക്കാതിരിക്കാനുള്ള കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് രാത്രി കിടക്കുക. 

3. ഉറങ്ങുമ്പോള്‍ തലയണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം.

4. കിടക്കുമ്പോൾ മുട്ടുകൾ നിവർത്തിവച്ച് നീണ്ടു നിവർന്നു കിടക്കുന്നതാണ് നല്ലത്. 

5. രാവിലെ എഴുന്നേൽക്കുമ്പോൾ കട്ടിലിൽ ഇരുന്നുകൊണ്ടു തന്നെ കൈകളിലേയും കാലിലേയും പേശികൾ അയച്ചും മുറുക്കിയുമുള്ള ലളിതമായ സ്ട്രെച്ചിങ് വ്യായാമം ചെയ്യാം.

6. എഴുന്നേൽക്കുമ്പോഴേ ചെറുചൂടൂള്ള സോപ്പുവെള്ളത്തിൽ കൈ കഴുകാം. ഇത് പേശികൾക്ക് വഴക്കം നൽകും.

7. മുട്ടിന് വേദനയും പ്രശ്നമുള്ളവർ പടികൾ കയറുന്നത് കാലിലെ സന്ധികൾക്ക് അമിത ആയാസം നൽകും. 

8. ഇന്ത്യൻ ടോയ്‌ലറ്റിനു പകരം യൂറോപ്യൻ ടോയ്ലറ്റ് ഉപയോഗിക്കാം.

9. സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. യോഗ, വ്യായാമം എന്നിവ ജീവിതരീതിയുടെ ഭാഗമാക്കുക. 

10. ശരീരഭാരം നിയന്ത്രണത്തില്‍ നിര്‍ത്തുന്നത് കാല്‍മുട്ടിലെ ആര്‍ത്രൈറ്റിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

Also Read: ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം നെല്ലിക്ക; അറിയാം ഈ ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കരളിന്റെ ആരോ​ഗ്യത്തിനായി സഹായിക്കുന്ന അഞ്ച് വ്യത്യസ്ത ഭക്ഷണ കോമ്പിനേഷനുകൾ
വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ ഏഴ് കാര്യങ്ങൾ പതിവായി ചെയ്തോളൂ