ഫാറ്റി ലിവര്‍ സാധ്യതയെ തടയാന്‍ ഒഴിവാക്കാം ഈ ഒമ്പത് ശീലങ്ങള്‍...

Published : Jun 26, 2023, 03:33 PM IST
ഫാറ്റി ലിവര്‍ സാധ്യതയെ തടയാന്‍ ഒഴിവാക്കാം ഈ ഒമ്പത് ശീലങ്ങള്‍...

Synopsis

മദ്യപാനം മൂലമുള്ളതിനെ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗം എന്നാണ് പറയുന്നത്. നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ്  ഫാറ്റി ലിവര്‍ രോഗം. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. മദ്യപാനം മൂലമുള്ളതിനെ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗം എന്നാണ് പറയുന്നത്. നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. 

ഫാറ്റി ലിവര്‍ സാധ്യതയെ തടയാന്‍ ഒഴിവാക്കേണ്ട ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...  

ഒന്ന്...

പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ് തുടങ്ങിയവ പരമാവധി ഒഴിവാക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. 

രണ്ട്...

മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

മൂന്ന്... 

ബ്രേക്ക്ഫാസ്റ്റിന് സിറയല്‍സ് കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതും ഒഴിവാക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്. 

നാല്... 

പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കുക. 

അഞ്ച്... 

സോയാബീന്‍ ഓയില്‍, സണ്‍ഫ്ലവര്‍ ഓയില്‍ പോലെയുള്ള സീഡ് ഓയിലുകളും എല്ലാവരുടെയും കരളിന് നല്ലതാകണമെന്നില്ല. 

ആറ്... 

ഡോക്ടര്‍ നിര്‍ദ്ദേശിക്കാതെ അമിതമായി പാരാസെറ്റമോള്‍ പോലെയുള്ള വേദനാസംഹാരികള്‍ കഴിക്കരുത്. 

ഏഴ്...

ശരീരഭാരം കൂടാതെ നോക്കുക. അമിത വണ്ണമുള്ളവരില്‍ ഫാറ്റി ലിവര്‍ സാധ്യത കൂടുതലാണ്.  

എട്ട്...

ഉറക്കക്കുറവും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ രാത്രി 7 മുതൽ 8 മണിക്കൂർ വരെ മതിയായ ഉറക്കം ഉറക്കം പതിവാക്കുക. 

ഒമ്പത്...

വ്യായാമമില്ലായ്മയും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ വ്യായാമം പതിവാക്കുക. ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാം. 

Also Read: എപ്പോഴും ക്ഷീണമാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍... 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ