
പല്ലിന്റെ വേരിനെ ആവരണം ചെയ്യുന്ന കലയുമൊക്കെ ചേർന്നൊരു കല സഞ്ചയമാണ് മോണ. മോണയ്ക്കുണ്ടാകുന്ന ക്ഷതം ആണ് മോണരോഗം. പല്ലുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഫലകത്തിലും ടാർട്ടറിലും ബാക്ടീരിയകൾ അടിഞ്ഞുകൂടുന്നതോടെയാണ് മോണരോഗം ആരംഭിക്കുന്നത്. നമ്മുടെ വായക്കുള്ളില്‍ അടിഞ്ഞു കൂടുന്ന പ്ലാക് തന്നെയാണ് മോണ രോഗത്തിന്റെ പ്രധാന കാരണം. ശരിയായ രീതിയില്‍ പല്ലുകള്‍ വൃത്തിയാകാത്തതിനാല്‍ പല്ലുകള്‍ക്കിടയിലും മോണയുടെ ഉള്ളിലും പ്ലാക് അടിഞ്ഞു കൂടി അത് മോണ പഴുപ്പിന് കാരണമായി തീരുന്നു. ക്രമേണ പഴുപ്പ് എല്ലുകളെ ബാധിച്ചു പല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കാന്‍ ഇടയാവുകയും ചെയ്യുന്നു.
മോണരോഗത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
മോണ കൂടുതല്‍ ചുവപ്പ് നിറത്തില്‍ കാണപ്പെടുക, പല്ല് തേക്കുന്ന അവസരങ്ങളില്‍ മോണക്കുളളില്‍നിന്നു രക്തം പൊടിയുക, മോണയില്‍ നീരുവന്ന് വീര്‍ക്കുക, വായ്നാറ്റം തുടങ്ങിയവയാണ് മോണ രോഗത്തിന്‍റെ ലക്ഷണങ്ങള്‍. വേദന ഇല്ലാത്തതിനാല്‍ പലരും ഇതിനെ അവഗണിക്കാം. ഇതുമൂലം മോണരോഗം കൂടുതല്‍ തീവ്രമായ അവസ്ഥയില്‍ എത്തി ചേരാന്‍ കാരണമാവുന്നു.
മോണരോഗത്തെ എങ്ങനെ തടയാം?
ശരിയായ രീതിയിലുള്ള ദന്തരോഗ്യ പരിചരണമാണ് പ്രധാനം. ദിവസവും രണ്ട് നേരം പല്ലുകള്‍ തേക്കുക. ഒപ്പം എല്ലാ 6 മാസം കൂടുമ്പോഴും ദന്തഡോക്ടറെ സമീപിച്ചു പല്ലും മോണയും ക്ലീന്‍ ചെയ്യുക എന്നതും മോണരോഗം തടയാന്‍ സഹായിക്കും. പുകവലി ഉപേക്ഷിക്കുകയും ദിവസവും വ്യായാമം ചെയ്യുകയും ചെയ്യുക. വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: മെലനോമ; തിരിച്ചറിയാം ഈ ലക്ഷണങ്ങളെ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam