ഹെർണിയ ശ്രദ്ധിക്കണം; അറിയാം ഈ ലക്ഷണങ്ങൾ...

Published : Aug 22, 2023, 08:59 PM ISTUpdated : Aug 22, 2023, 09:00 PM IST
 ഹെർണിയ ശ്രദ്ധിക്കണം; അറിയാം ഈ ലക്ഷണങ്ങൾ...

Synopsis

വയറിന്‍റെ പേശീ ദൗർബല്യം ഉള്ള ഭാഗത്ത് ഒരു മുഴയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഈ മുഴ സാവധാനം വലുതാകുന്നതും ആദ്യഘട്ടത്തിൽ വേദന ഇല്ലാത്തതുമായിരിക്കും. പക്ഷേ പിന്നീട് വേദന അനുഭവപ്പെടാൻ തുടങ്ങും. ഹെർണിയ പുറത്തേക്ക് തള്ളി വരുമ്പോൾ അസ്വസ്ഥത ഉണ്ടാകുമെങ്കിലും കിടക്കുമ്പോഴും കൈ കൊണ്ട് പതുക്കെ അമർത്തുമ്പോഴും മുഴ ഉള്ളിലേക്ക് പോകും.

ശരീരത്തിലെ മാംസപേശികൾ ദുർബലമാകുമ്പോൾ അതുവഴി ശരീരത്തിലെ ആന്തരാവയവങ്ങൾ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് ഹെര്‍ണിയ. ഇത് സാധാരണയായി കണ്ടു വരുന്നത് വയറിന്റെ ഭാഗത്താണ്. വയറിന്റെ ഭിത്തിയിലുള്ള പേശികൾക്ക് ദൗർബല്യം സംഭവിക്കുമ്പോൾ ഉള്ളിലെ കുടൽ മുതലായ അവയവങ്ങൾ പുറത്തേക്ക് തള്ളി വരും. ഭാരം ഉയർത്തുമ്പോഴും ചുമയ്ക്കുമ്പോഴും കഠിനമായ ജോലികൾ ചെയ്യുമ്പോഴുമൊക്കെ ഹെർണിയ ഉള്ള ഭാഗത്ത് വേദനയും വീക്കവും അനുഭവപ്പെടും. വയറിന്‍റെ പേശീ ദൗർബല്യം ഉള്ള ഭാഗത്ത് ഒരു മുഴയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഈ മുഴ സാവധാനം വലുതാകുന്നതും ആദ്യഘട്ടത്തിൽ വേദന ഇല്ലാത്തതുമായിരിക്കും. പക്ഷേ പിന്നീട് വേദന അനുഭവപ്പെടാൻ തുടങ്ങും. ഹെർണിയ പുറത്തേക്ക് തള്ളി വരുമ്പോൾ അസ്വസ്ഥത ഉണ്ടാകുമെങ്കിലും കിടക്കുമ്പോഴും കൈ കൊണ്ട് പതുക്കെ അമർത്തുമ്പോഴും മുഴ ഉള്ളിലേക്ക് പോകും.

ഹെര്‍ണിയ തന്നെ പല തരം ഉണ്ട്. ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഹെർണിയ ആണ് വയറിന്റെ അടിഭാഗത്ത് ഉള്ളിലായി ഉണ്ടാകുന്നത് (Inguinal Hernia). ഇത് വയറിന്റെ അടിഭാഗത്തുള്ള മാംസപേശിയും തുടയുടെ ഭാഗവും ചേരുന്ന ഭാഗത്ത് ഉണ്ടാകുന്ന ഹെർണിയ ആണ്. ഇത് പ്രായം, ജനിതകമായി ഉണ്ടാകുന്ന മാംസപേശിയുടെ ബലക്ഷയം, ശാരീരികമായ കഠിനാധ്വാനം, പുകവലി എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വയറിലെ പേശികളുടെ ബലഹീനതയും അടിവയറ്റിനുള്ളിലെ വർധിച്ച സമ്മർദ്ദവുമാകാം വയറിന് ഉള്ളിലെ ഹെർണിയയുടെ കാരണം. ഇതു മൂലം  ഛർദ്ദി, മലബന്ധം, അടിവയറ്റിലെ നീർക്കെട്ട് എന്നിവയ്ക്കൊപ്പം അടിവയറ്റിലെ കടുത്ത വേദനയും നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. ആദ്യം കാണുന്ന ലക്ഷണം പലപ്പോഴും മുഴ തന്നെയാണ്. ശരീരത്തിന്റെ ഒരു ഭാഗം മുഴച്ചു നിൽക്കുന്നതായി കാണുക, കിടക്കുമ്പോൾ മുഴ അകത്തേക്ക് പോയതായി അനുഭവപ്പെടുക, അമർത്തിയാലും മുഴ അകത്തേക്ക് പോയതായി തോന്നുക തുടങ്ങിയവയൊക്കെ ലക്ഷണങ്ങശാണ്. 

ഈ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ കാണുക. ക്ലിനിക്കൽ പരിശോധനയിലൂടെയാണ് ഹെർണിയ രോഗനിർണയം നടത്തുന്നത്. അൾട്രാസോണോഗ്രാഫി അല്ലെങ്കിൽ സിടി സ്കാൻ പോലുള്ള പരിശോധനകൾ ആവശ്യമായി വന്നേക്കാം. അതേസമയം, ഹെർണിയയുടെ കാരണം നിർണ്ണയിക്കേണ്ടതും പ്രധാനമാണ്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Also Read: ഇടയ്ക്കിടെ തലവേദന വരുന്നുണ്ടോ? ഇവയാകാം കാരണങ്ങൾ...

youtubevideo

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?