സ്ഥിരമായി പുകവലിക്കുന്നതും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ ക്യാന്‍സറിന്‍റെ സാധ്യതയെ കൂട്ടാം. മദ്യം ഉപയോഗിക്കുന്നവരിലും വായിലെ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.
വായിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതിനെയാണ് വായിലെ ക്യാന്‍സര്‍ അഥവാ ഓറല്‍ ക്യാന്‍സര്‍ എന്ന് പറയുന്നത്. സ്ഥിരമായി പുകവലിക്കുന്നതും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ ക്യാന്‍സറിന്‍റെ സാധ്യതയെ കൂട്ടാം. മദ്യം ഉപയോഗിക്കുന്നവരിലും വായിലെ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.
വായിലെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ പ്രധാനമായി കാണപ്പെടുന്നത് ഈ നാല് ഭാഗത്താകാം....
1. വായ്ക്കുള്ളില്‍...
വായ്ക്കുള്ളില്‍ ഉണ്ടാകുന്ന വായ്പ്പുണ്ണ്, വായ്ക്കകത്ത് കാണപ്പെടുന്ന ചുവന്ന അല്ലെങ്കില്‍ വെളുത്ത നിറം, വായ്ക്കകത്ത് കാണപ്പെടുന്ന മുഴകളും തടിപ്പും വ്രണങ്ങളും ചിലപ്പോള്‍ ഓറല്‍ ക്യാന്‍സറിന്‍റെ സൂചനയാകാം. വായിലെ എരിച്ചല്‍ അല്ലെങ്കില്‍ വേദന, അസ്വസ്ഥത, നീര് , വായില്‍ നിന്നും രക്തം കാണപ്പെടുക തുടങ്ങിയവയും ഓറല്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാണ്.
2. ചുണ്ടില്‍...
ചുണ്ടിന് അസാധാരണമായ രീതിയില്‍ ചുവന്ന അല്ലെങ്കില്‍ വെളുത്ത നിറം കാണുന്നതും ചുണ്ടിലെ ഉണങ്ങാത്ത വ്രിണവും ചിലപ്പോള്‍ വായിലെ ക്യാന്‍സറിന്‍റെ സൂചനയാകാം.
3. ചെവി, കഴുത്ത്...
അകാരണമായ ചെവിവേദന, കഴുത്തിലോ തൊണ്ടയിലോ കാണപ്പെടുന്ന മുഴകളും തടിപ്പും വ്രണങ്ങളും ചിലപ്പോള്‍ ഓറല്‍ ക്യാന്‍സറിന്‍റെ സൂചനയാകാം.
4. പല്ലുകളില്‍...
പല്ലുകള്‍ കൊഴിയുക, പല്ലുകൾക്കും മോണകൾക്കും ചുറ്റും കാണപ്പെടുന്ന അണുബാധ, അസഹനീയമായ വേദന, അയഞ്ഞ പല്ലുകൾ, തുടങ്ങിയവയൊക്കെ വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങളാകാം.
അതുപോലെ ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ശബ്ദത്തിലെ മാറ്റങ്ങള്‍ തുടങ്ങിയവയും വായിലെ ക്യാന്‍സറിന്‍റെ സൂചനയാകാം. കൂടാതെ, അകാരണമായ ക്ഷീണം, ശരീരഭാരം കുറയുക തുടങ്ങിയവയും ഉണ്ടാകുന്നത് ഒരുപക്ഷേ വായിലെ ക്യാന്‍സറിന്‍റെ സൂചനയാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ തുളസിയില ഇങ്ങനെ ഉപയോഗിക്കൂ...
