
ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ കൊവിഡ് -19 കേസുകൾ വീണ്ടും ഉയർന്നുവരുന്നതായാണ് കാണാനാകുന്നത്. അണുബാധ കുറച്ച് ദിവസത്തേക്ക് ശ്വസന ലക്ഷണങ്ങളിലേക്ക് നയിക്കുമെങ്കിലും ചില ഗുരുതരമായ പ്രത്യാഘാതങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ കാലം നീണ്ടുനിന്നേക്കാം. ആഴ്ചകളോ മാസങ്ങളോ പോലും ബാധിച്ചേക്കാവുന്ന കൊവിഡ് -19 ന്റെ ഗുരുതരമായ സങ്കീർണതകളിൽ ഒന്നാണ് ലോംഗ് കൊവിഡ്.
ലോങ്ങ് കൊവിഡ് ലക്ഷണങ്ങൾ സാധാരണയായി മൂന്ന് മാസവും ചില സന്ദർഭങ്ങളിൽ അതിലും കൂടുതലും നീണ്ടു നിൽക്കും. ലക്ഷണങ്ങൾ കാലക്രമേണ അതേപടി നിലനിൽക്കുകയോ വഷളാകുകയോ അല്ലെങ്കിൽ ഇല്ലാതാകുകയോ തിരികെ വരികയോ ചെയ്യാം.
ലോംഗ് കൊവിഡ് കടുത്ത ക്ഷീണം, തലച്ചോറിലെ മൂടൽമഞ്ഞ്, തലകറക്കം, രുചി, മണം എന്നിവയിലെ പ്രശ്നങ്ങൾ, ഉറക്ക പ്രശ്നങ്ങൾ, ശ്വാസതടസ്സം, പതിവ് ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
2 വയസ്സിന് താഴെയുള്ള കുട്ടികളിൽ ലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം എന്നാണ് മാസ് ജനറൽ ബ്രിഗാമിലെ ഗവേഷകർ പറയുന്നത്. അതിനാൽ, മാതാപിതാക്കളും പരിചരണകരും അസ്വസ്ഥത, വിശപ്പില്ലായ്മ, ഉറങ്ങാൻ ബുദ്ധിമുട്ട്, ചുമ, മൂക്കടപ്പ് തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കാതിരിക്കേണ്ടത് വളരെ പ്രധാനമാണ്.
പകൽ സമയത്തെ ക്ഷീണം അല്ലെങ്കിൽ ഊർജ്ജക്കുറവ് എന്നിവയ്‌ക്കൊപ്പം വരണ്ട ചുമയും പ്രീസ്‌കൂൾ പ്രായമുള്ള കുട്ടികളിൽ (3-5 വയസ്സ്) കാണപ്പെടുന്ന ലക്ഷണങ്ങളാണെന്ന് ഗവേഷകർ പറയുന്നു. ഈ ലക്ഷണങ്ങളുള്ള കുട്ടികൾക്ക് പലപ്പോഴും മൊത്തത്തിലുള്ള ആരോഗ്യം മോശമാകുകയും ജീവിത നിലവാരം മോശമാവുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു.
ചെറിയ കുട്ടികളിലെ ദീർഘകാല കൊവിഡ് ലക്ഷണങ്ങൾ മുതിർന്ന കുട്ടികളിലും മുതിർന്നവരിലും ഉള്ളതിൽ നിന്ന് വ്യത്യസ്തമാണെന്ന് മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിലെ ബയോസ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ആൻഡ് എൻഗേജ്‌മെന്റിന്റെ അസോസിയേറ്റ് ഡയറക്ടർ തനയോട്ട് (ടോണി) തവീത് പറഞ്ഞു.
ആർക്കൊക്കെയാണ് ദീർഘകാല കൊവിഡ് സാധ്യത കൂടുതൽ?
1. സ്ത്രീകൾ
2. കൊവിഡ് -19 ബാധിച്ച് ഗുരുതരാവസ്ഥയിലായ വ്യക്തികൾ
3. കൊവിഡ് ബാധിച്ച സമയത്തോ അതിനുശേഷമോ മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി ഡിസോർഡർ (എംഐഎസ്-സി) ഉണ്ടായിരുന്നവർ
4. ശ്വാസകോശരോഗം, പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുള്ള വ്യക്തികൾ
5. വാക്സിനേഷൻ എടുക്കാത്ത വ്യക്തികൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam