Vitamin B12 Deficiency : വിറ്റാമിൻ ബി 12 ന്റെ കുറവ്; പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Published : Jul 11, 2022, 02:20 PM ISTUpdated : Jul 11, 2022, 02:50 PM IST
Vitamin B12 Deficiency :  വിറ്റാമിൻ ബി 12 ന്റെ കുറവ്; പ്രധാനപ്പെട്ട ലക്ഷണങ്ങൾ

Synopsis

വിറ്റാമിൻ ബി 12 ശരീരത്തിന് അത്യാവശ്യമാണ്. കാരണം ഇത് തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

മറ്റ് വിറ്റാമിനുകളെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് വിറ്റാമിൻ ബി12 (vitamin b12 deficiency). വിറ്റാമിൻ ബി 12നെയാണ് കോബാലാമിൻ  (cobalamin) എന്നും അറിയപ്പെടുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായ പല  വിറ്റാമിനുകളുമുണ്ട്. ഇത്തരത്തിൽ അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ബി.

ഈ വിറ്റാമിൻ കുറവ് ഇന്നത്തെ കാലത്ത് പലരിലും കണ്ടു വരുന്നു. വിറ്റാമിൻ ബി 12 ശരീരത്തിന് അത്യാവശ്യമാണ്. കാരണം ഇത് തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

ക്ഷീണം, പേശികളുടെ ബലഹീനത, ദഹന പ്രശ്നങ്ങൾ, വിളർച്ച എന്നിവ വിറ്റാമിൻ ബി 12 കുറവിന്റെ ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ ആവശ്യമായ അളവിൽ വിറ്റാമിൻ ബി 12 ശരീരത്തിൽ എത്തുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിറ്റാമിൻ ബി12 സ്വാഭാവിക വഴികളിലൂടെ, അതായത് ഭക്ഷണങ്ങളിലൂടെ ലഭ്യമാക്കുന്നതാണ് കൂടുതൽ നല്ലത്. 

Read more  നടത്തം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമോ?

'വിറ്റാമിൻ ബി 12 അഭാവം 60 വയസ്സിന് താഴെയുള്ളവരിൽ ആറ് ശതമാനത്തോളം ആളുകളെ ബാധിക്കുന്നതായി പഠനങ്ങൾ പറയുന്നു. ആരോഗ്യകരമായ നാഡീവ്യവസ്ഥയ്ക്ക് ബി 12 വളരെ പ്രധാനപ്പെട്ട വിറ്റാമിനാണ്...'-  ന്യൂട്രീഷ്യനിസ്റ്റുമായ പോളിൻ കോക്സ് പറഞ്ഞു. അനീമിയ കൂടി കഴിഞ്ഞാൽ അസ്വാഭാവികമായി വേഗത്തിലുള്ള ഹൃദയമിടിപ്പ് ഉണ്ടാകാം. ഇത് ഹൃദയസ്തംഭനത്തിന് വരെ കാരണമാകുമെന്നും ആരോഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വിറ്റാമിൻ ബി 12 ന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

1.ചർമ്മത്തിന് ഇളം മഞ്ഞ നിറം
2. വായിൽ പുണ്ണ്
3.വിഷാദം
4. കാഴ്ചകുറയുക

മത്സ്യം...

ഒമേഗ 3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ബി 12 ഉം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് മത്സ്യം. വിറ്റാമിൻ ബി 12 നല്ല അളവിൽ നിങ്ങൾക്ക് നൽകുന്ന മറ്റൊരു മത്സ്യമാണ് ട്യൂണ. വിറ്റാമിൻ ബി 12 ന്റെ സമ്പന്നമായ ഉറവിടം എന്നത് കൂടാതെ, ട്യൂണ നിങ്ങൾക്ക് ഒമേഗ 3 എസും പ്രോട്ടീനും നല്ല അളവിൽ നൽകുന്നു.

ചിക്കൻ...

വിറ്റാമിൻ ബി 12, പ്രോട്ടീൻ, എന്നിവയുടെ മറ്റൊരു നല്ല ഉറവിടമാണ് ചിക്കൻ. ഒരു കപ്പ് ചിക്കൻ നിങ്ങൾക്ക് ഏകദേശം 12 മൈക്രോഗ്രാം നൽകുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഏതെങ്കിലും രൂപത്തിൽ ചിക്കൻ ഉൾപ്പെടുന്നുവെങ്കിൽ, നിങ്ങളുടെ ശരീരത്തിന് പോഷകക്കുറവുണ്ടാകില്ലെന്ന് ഉറപ്പാക്കുക.

തെെര്...

സോയ, ബദാം പാൽ തുടങ്ങിയവ ഈ വിറ്റാമിന്റെ നല്ല ഉറവിടങ്ങളാണ്.ചീസ് തരങ്ങളായ മൊസറെല്ല, കോട്ടേജ്, സ്വിസ് ചീസ് എന്നിവയാണ് വിറ്റാമിൻ ബി 12 ന്റെ പ്രധാന ഉറവിടങ്ങൾ.

മുട്ട...

ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളുടേയും കലവറയാണ് മുട്ട. പ്രോട്ടീൻ സമ്പുഷ്ടമാണ് ഇത്. കാൽസ്യം, വൈറ്റമിൻ ഡി, വൈറ്റമിൻ സി,വൈറ്റമിൻ ബി6 , കാൽസ്യം, പ്രോട്ടീൻ തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഇതിൽ ഉള്ളത്.

Read more  മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആരോ​ഗ്യം

 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം