Urine Color : മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആരോ​ഗ്യം

Published : Jul 11, 2022, 12:55 PM ISTUpdated : Jul 11, 2022, 01:29 PM IST
Urine Color :  മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആരോ​ഗ്യം

Synopsis

നീല അല്ലെങ്കിൽ ഓറഞ്ച് പോലുള്ള നിറങ്ങൾ സാധാരണയായി ചില ആന്റിബയോട്ടിക്കുകൾ, ആന്റീഡിപ്രസന്റുകൾ, തുടങ്ങിയ മരുന്നുകളുടെ ഫലമായാണ് ഉണ്ടാകുന്നതെന്നും ഡോ. റാൽഫ് ക്ലേമാൻ പറഞ്ഞു. ചില പോഷകങ്ങളിൽ സെന്ന എന്ന ഔഷധം അടങ്ങിയിട്ടുണ്ട്. മലബന്ധം ഇല്ലാതാക്കാൻ സെന്ന ഉപയോഗിക്കുന്നു. ഈ പോഷകങ്ങൾ ചുവന്ന-ഓറഞ്ച് മൂത്രത്തിന് കാരണമായേക്കാം. 

നമ്മെ ബാധിക്കുന്ന പല അസുഖങ്ങളും മൂത്ര പരിശോധനയിലൂടെ മനസ്സിലാക്കാൻ കഴിയാറുണ്ട്. എന്നാൽ മൂത്രത്തിൻറെ നിറ വ്യത്യാസത്തിലൂടെ തന്നെ അത്തരം പ്രശ്നങ്ങളെ ഒരു പരിധിവരെ നമുക്ക് തന്നെ മനസ്സിലാക്കാനും കഴിയും.' നിങ്ങൾക്ക് ആവശ്യത്തിന് ജലാംശം ലഭിക്കുന്നുണ്ടോ എന്നതിന്റെ മികച്ച ബാരോമീറ്ററാണ് നിങ്ങളുടെ മൂത്രത്തിന്റെ നിറം.  കടും മഞ്ഞയോ തവിട്ടുനിറമോ ആകുകയാണെങ്കിൽ ഒരു പരിധിവരെ നിർജ്ജലീകരണം ആകാൻ സാധ്യതയുണ്ട്....' - യുസിഐ ഹെൽത്ത് യൂറോളജിസ്റ്റ് ഡോ. റാൽഫ് ക്ലേമാൻ പറഞ്ഞു.

മൂത്രത്തിന്റെ നിറം പച്ചവെള്ളം പോലെ തെളിഞ്ഞ നിറമാണെങ്കിൽ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്ന് പറയാം. എന്നാൽ, ആവശ്യത്തിൽ അധികം വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിൽനിന്ന് സോഡിയം ഇല്ലാതാകാനും സാധ്യതയുണ്ട്. മൂത്രത്തിന്റെ നിറം നേരിയ മഞ്ഞയാണെങ്കിൽ ആരോഗ്യകരമായ രീതിയിൽ ശരീരത്തിൽ ജലാംശമുണ്ടെന്നാണ് അർത്ഥം. വൃക്ക നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അനുമാനിക്കാം.

ഒരു ദിവസം കുറഞ്ഞത് 2.5 ക്വാർട്ടർ മൂത്രമെങ്കിലും ലഭിക്കുന്നതിന് ശരിയായ ജലാംശം ലഭിക്കുന്നതിന് പ്രതിദിനം കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണമെന്ന് അദ്ദേഹം പറയുന്നു. വ്യക്തവും മഞ്ഞനിറത്തിലുള്ളതുമായ മൂത്രം സാധാരണവും ആരോഗ്യകരവുമായാണ് കണക്കാക്കുന്നതെന്ന് ക്ലേമാൻ പറയുന്നു. 

Read more  സെക്സിന് ശേഷം പുരുഷന്മാർ വേ​ഗത്തിൽ ഉറങ്ങി പോകുന്നത് എന്ത് കൊണ്ട്?

നീല അല്ലെങ്കിൽ ഓറഞ്ച് പോലുള്ള നിറങ്ങൾ സാധാരണയായി ചില ആന്റിബയോട്ടിക്കുകൾ, ആന്റീഡിപ്രസന്റുകൾ, തുടങ്ങിയ മരുന്നുകളുടെ ഫലമായാണ് ഉണ്ടാകുന്നതെന്നും ഡോ. റാൽഫ് ക്ലേമാൻ പറഞ്ഞു. ചില പോഷകങ്ങളിൽ സെന്ന എന്ന ഔഷധം അടങ്ങിയിട്ടുണ്ട്. മലബന്ധം ഇല്ലാതാക്കാൻ സെന്ന ഉപയോഗിക്കുന്നു. ഈ പോഷകങ്ങൾ ചുവന്ന-ഓറഞ്ച് മൂത്രത്തിന് കാരണമായേക്കാം. 

മൂത്രത്തിൽ കടും തവിട്ട്, ചുവപ്പ് എന്നി നിറങ്ങളാണ് കാണുന്നതെങ്കിൽ ഒരിക്കലും അവഗണിക്കാൻ പാടില്ലെന്നും ഡോ. റാൽഫ് ക്ലേമാൻ പറഞ്ഞു. മൂത്രത്തിന് കടുത്ത മഞ്ഞ നിറം ഉണ്ടാവുന്നത് ആവശ്യത്തിനു വെള്ളം ലഭിക്കാതെ വരുമ്പോഴാകാം. എങ്കിലും അമിത ഉൽക്കണ്ഠ ആവശ്യമില്ല. മഞ്ഞപ്പിത്തം പോലുള്ള ചില രോഗങ്ങൾക്കും ഈ ലക്ഷണം കാണാമെന്നും വിദ​ഗ്ധർ പറയുന്നു.

ബീറ്റ്റൂട്ട്, ബ്ലാക്ക്‌ബെറി തുടങ്ങിയ കടും ചുവപ്പ് നിറമുള്ള ഭക്ഷണങ്ങൾ കഴിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം ചിലപ്പോൾ മൂത്രം പിങ്ക് നിറമാകും. എന്നാൽ ഒരു ദിവസത്തിനുള്ളിൽ നിങ്ങളുടെ മൂത്രം സാധാരണ നിലയിലാകും.ഇരുണ്ട തവിട്ടുനിറവും നുരയും നിറഞ്ഞ മൂത്രമാണ് വരുന്നതെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണുക. ഇത് കരൾ രോഗത്തിന്റെ സൂചനയാകാമെന്നും ഡോ. ക്ലേമാൻ പറഞ്ഞു. 

Read more  മുടികൊഴിച്ചിലാണോ പ്രശ്നം? ഈ രണ്ട് ചേരുവകൾ ഉപയോ​ഗിച്ച് നോക്കൂ

 

PREV
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും