വിറ്റാമിൻ സി കുറഞ്ഞാൽ പ്രകടമാകുന്ന അഞ്ച് ലക്ഷണങ്ങൾ

Published : Jan 01, 2025, 08:13 PM ISTUpdated : Jan 01, 2025, 08:20 PM IST
വിറ്റാമിൻ സി കുറഞ്ഞാൽ പ്രകടമാകുന്ന അഞ്ച് ലക്ഷണങ്ങൾ

Synopsis

വിറ്റാമിന്‍ സി കുറഞ്ഞാല്‍ രോഗപ്രതിരോധശേഷി കുറയും. ജലദോഷം, പനി തുടങ്ങിയ സീസണല്‍ അണുബാധകള്‍ ബാധിക്കാനും കാരണമാകും.  

ശരീരത്തെ ആരോ​ഗ്യകരമായി നിലനിർത്തുന്നതിൽ വിറ്റാമിൻ സി പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോ​ഗ്യകരമായ കോശങ്ങളുടെ വളർച്ച, കൊളാജൻ്റെ രൂപീകരണം, ചില ന്യൂറോ ട്രാൻസ്മിറ്ററുകളുടെ എൻസൈമാറ്റിക് ഉത്പാദനം എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു അവശ്യ പോഷകമാണ് വിറ്റാമിൻ സി. ശരീരത്തെ മികച്ച രീതിയിൽ നിലനിർത്തുന്ന ഒരു സുപ്രധാന പോഷകം കൂടിയാണിത്.

വിറ്റാമിൻ സിയുടെ കുറവിൻ്റെ ലക്ഷണങ്ങൾ

ഒന്ന്

ശരീരത്തിൽ വിറ്റാമിൻ സി കുറയുന്നത്  രോഗപ്രതിരോധശേഷി കുറയുന്നതിന് ഇടയാക്കും. പ്രതിരോധ സംവിധാനം തകരാറിലാകുന്നത് ഇടയ്ക്കിടെ പനി, ജലദോഷം, ചുമ എന്നിവയ്ക്ക് കാരണമാകുന്നു. 

രണ്ട് 

മതിയായ വിറ്റാമിൻ സി ഇല്ലെങ്കിൽ കൊളാജൻ്റെ അഭാവം മൂലം ചർമ്മം വരണ്ടതും പൊട്ടി പോകുന്നതിനും ഇടയാക്കും.

മൂന്ന്

വിറ്റാമിൻ സി ശരീരത്തെ ഇരുമ്പിനെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, ഇരുമ്പിൻ്റെ കുറവ് അനീമിയ വികസിപ്പിച്ചേക്കാം.

നാല്

വിറ്റാമിൻ സി കുറഞ്ഞാൽ സന്ധിവേദനയും മുട്ടുവേദനയും ഉണ്ടാക്കാം. കൂടാതെ പല്ലുകളുടേയും മോണയുടെയും ആരോഗ്യത്തെയും ബാധിക്കാമെന്ന് വിദ​ഗ്ധർ പറയുന്നു. 

അഞ്ച്

മറ്റൊന്ന് വിറ്റാമിൻ സിയുടെ കുറവ് ചർമ്മ പ്രശ്‌നങ്ങൾക്കും കാരണമാകും. ചർമ്മത്തിൽ കാണുന്ന ചെറിയ കുരുക്കൾ, തിണർപ്പ്, വരൾച്ച എന്നിവയുമൊക്കെ വിറ്റാമിൻ സിയുടെ കുറവ് മൂലമുണ്ടാകാം. 

റാഡിഷ് ചില്ലറക്കാരനല്ല ; അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ അറിയാം


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ച്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
വെറും രണ്ടാഴ്ച്ച പഞ്ചസാര ഒഴിവാക്കി നോക്കൂ, ശരീരത്തിനുണ്ടാകാൻ പോകുന്ന അത്ഭുതകരമായ മാറ്റങ്ങൾ എന്തൊക്കെ?