ഈ ലക്ഷണങ്ങളുണ്ടോ? വിറ്റാമിൻ ഡി കുറഞ്ഞതിന്റേയാകാം

Published : Jan 02, 2024, 03:01 PM IST
ഈ ലക്ഷണങ്ങളുണ്ടോ? വിറ്റാമിൻ ഡി കുറഞ്ഞതിന്റേയാകാം

Synopsis

മുറിവ് പതുക്കെ ഉണങ്ങുന്നതാണ് ആദ്യത്തെ ലക്ഷണമെന്ന് പറയുന്നത്. വിറ്റാമിൻ ഡിയുടെ അളവ് അണുബാധകളെ ചെറുക്കാനും പുതിയ ആരോഗ്യകരമായ ടിഷ്യു ഉത്പാദിപ്പിക്കാനുമുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തിയേക്കാം. തൽഫലമായി മുറിവ് ഉണക്കുന്നത് വൈകും. 

ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. ഇതിൻ്റെ കുറവ് നിരവധി ലക്ഷണങ്ങൾ പ്രകടമാക്കും. അസ്ഥികൾ നിലനിർത്തുന്നത് മുതൽ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിന് വരെ വിറ്റാമിൻ ഡി മനുഷ്യ ശരീരത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ശരീരത്തിൽ വിറ്റാമിൻ ഡി കുറഞ്ഞാൽ ഉണ്ടാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

മുറിവ് പതുക്കെ ഉണങ്ങുന്നതാണ് ആദ്യത്തെ ലക്ഷണമെന്ന് പറയുന്നത്. വിറ്റാമിൻ ഡിയുടെ അളവ് അണുബാധകളെ ചെറുക്കാനും പുതിയ ആരോഗ്യകരമായ ടിഷ്യു ഉത്പാദിപ്പിക്കാനുമുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തിയേക്കാം. തൽഫലമായി മുറിവ് ഉണക്കുന്നത് വൈകും. 

രണ്ട്...

വിറ്റാമിൻ ഡിയുടെ കുറവ് ഒരാളിൽ ശരീരത്തിൽ വിഷാദവും നിരാശയും ഉണ്ടാക്കുന്നു. പബ്മെഡ് സെൻ‌ട്രലിൽ‌ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാണിക്കുന്നത് ശരീരത്തിൽ വിറ്റാമിൻ ഡി കുറയുന്നത് വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. പ്രത്യേകിച്ച് പ്രായമായവരിലാണ് ഇതിൻ്റെ സാധ്യത കൂടുതലുള്ളത്. 

മൂന്ന്...

താഴ്ന്ന അളവിലുള്ള വിറ്റാമിൻ ഡിശ്വാസകോശ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.

നാല്...

വിറ്റാമിൻ ഡി കുറഞ്ഞാൽ ഉണ്ടാകുന്ന മറ്റൊരു ലക്ഷണം  അമിത ക്ഷീണമാണ്. ഈ പോഷകത്തിന്റെ കുറവ് പേശികളുടെ ബലഹീനതയ്ക്ക് കാരണമായേക്കാം. 

അഞ്ച്...

എല്ലുകളിൽ വേദന, പേശികൾക്ക് ബലക്ഷയം, പേശി വേദന, നടുവേദന തുടങ്ങിയവയാണ് മറ്റ് ലക്ഷണങ്ങൾ.  അതുപോലെ വിറ്റാമിൻ ഡിയുടെ കുറവു മൂലം തലമുടി കൊഴിച്ചിലും ഉണ്ടാകാം. 

വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക എന്നതാണ് വിറ്റാമിൻ ഡി ലഭിക്കുന്നതിനുള്ള പരിഹാരം. പാൽ, മുട്ട, മത്സ്യം തുടങ്ങിയവയിലെല്ലാം വിറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. സപ്ലിമെന്റുകൾ കഴിക്കേണ്ടത് ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമാണ്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. 

ഈ ശീലങ്ങൾ ഒഴിവാക്കൂ, പ്രമേഹ സാധ്യത കുറയ്ക്കാം

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കുട്ടികളിൽ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ട നാല് കാര്യങ്ങൾ