സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നത് പ്രമേഹ സാധ്യത കൂട്ടാം. മാംസം, ടിന്നിലടച്ച ഭക്ഷണം തുടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങൾ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് ഒരു വ്യക്തിയിൽ പ്രമേഹം വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന രോഗാവസ്ഥയാണ് പ്രമേഹം എന്നത്. ഇന്ത്യയിൽ പ്രമേഹ ബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രമേഹ നിയന്ത്രണവും ജീവിതശൈലിയിലെ മാറ്റങ്ങളെ ആശ്രയിച്ചിരിക്കുന്നു. കലോറി അടങ്ങിയ ഭക്ഷണം പഞ്ചസാരയുടെ അളവ് ഉയർത്താം. ചില ദൈനംദിന ശീലങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാം...
ഒന്ന്...
വ്യായാമം ചെയ്യാത്തത് രക്തചംക്രമണത്തിന്റെ തോത് കുറയ്ക്കുകയും ഓക്സിജൻ വിതരണം മന്ദഗതിയിലാക്കുകയും ചെയ്യും. ദിവസവും ക്യത്യമായി വ്യായാമം ചെയ്യുന്നത് ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
രണ്ട്...
സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നത് പ്രമേഹ സാധ്യത കൂട്ടാം. മാംസം, ടിന്നിലടച്ച ഭക്ഷണം തുടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങൾ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് ഒരു വ്യക്തിയിൽ പ്രമേഹം വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
മൂന്ന്...
രാത്രിയിൽ വെെകി ഭക്ഷണം കഴിക്കുന്നതും പ്രമേഹ സാധ്യത കൂട്ടാം. ക്യത്യ സമയത്ത് ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ ഗണ്യമായി സഹായിക്കുന്നു. വൈകി അത്താഴം കഴിക്കുന്നവരിൽ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.
നാല്...
സമ്മർദ്ദത്തിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നത് പ്രമേഹ സാധ്യത കൂട്ടുന്നു. ഉയർന്ന സമ്മർദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കുന്നു.
അഞ്ച്...
പുകവലി എല്ലാ വിധത്തിലും ശരീരത്തിന് അങ്ങേയറ്റം അനാരോഗ്യകരമാണ്. മദ്യപാനം പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു.
ആറ്...
അമിതവണ്ണം പ്രമേഹ സാധ്യത കൂട്ടുന്നു. കൃത്യമായ വ്യായാമത്തിലൂടെ മാത്രമേ അമിതവണ്ണത്തെ നിയന്തിക്കാൻ കഴിയൂ. കലോറി കുറഞ്ഞതും പോഷക ഗുണം കൂടുതലുമുള്ള പച്ചക്കറികൾ, സാലഡുകൾ, ഫ്രൂട്ട്‌സ് എന്നിവ ശീലമാക്കുക. അരി, ഗോതമ്പ്, കാർബോ ഹൈഡ്രേറ്റുകൾ എന്നിവ കുറയ്ക്കാൻ ശ്രദ്ധിക്കണം.
മുടികൊഴിച്ചിൽ കുറയ്ക്കാൻ പരീക്ഷിക്കാം നാല് ചേരുവകൾ ചേർത്തുള്ള നാച്ചുറൽ ഹെയർ പാക്ക്

