vitamin d deficiency| വിറ്റാമിന്‍ ഡിയുടെ കുറവ്; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

Web Desk   | Asianet News
Published : Nov 03, 2021, 03:14 PM ISTUpdated : Nov 03, 2021, 03:18 PM IST
vitamin d deficiency| വിറ്റാമിന്‍ ഡിയുടെ കുറവ്; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

Synopsis

ഭക്ഷണങ്ങളിൽ നിന്നു മാത്രമല്ല, സൂര്യപ്രകാശത്തിൽ നിന്നും നമ്മുടെ ശരീരത്തിൽ നേരിട്ട് ലഭിക്കുന്ന ഒരു പോഷകം കൂടിയാണ് വിറ്റാമിൻ ഡി. വിറ്റാമി‍ൻ ഡിയുടെ കുറവ് അസ്ഥികളുടെ സാന്ദ്രത, പേശികളുടെ ബലഹീനത, ക്ഷീണം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

പലതരം പോഷകങ്ങൾ ശരീരത്തിൻ്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യമാണ്. ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി (vitamin d deficiency). ഇതിൻ്റെ കുറവ് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ‌ക്ക് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ഭക്ഷണങ്ങളിൽ നിന്നു മാത്രമല്ല, സൂര്യപ്രകാശത്തിൽ നിന്നും നമ്മുടെ ശരീരത്തിൽ നേരിട്ട് ലഭിക്കുന്ന ഒരു പോഷകം കൂടിയാണ് വിറ്റാമിൻ ഡി.

വിറ്റാമി‍ൻ ഡിയുടെ കുറവ് അസ്ഥികളുടെ സാന്ദ്രത, പേശികളുടെ ബലഹീനത, ക്ഷീണം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എല്ലുകളുടെയും പേശികളുടെയും ആരോഗ്യം നിലനിർത്താൻ ആവശ്യമായ അളവിൽ ദിവസവും ലഭിക്കേണ്ട ഒരു പോഷകമാണ് വിറ്റാമിൻ ഡി. ഈ പോഷകത്തിന്റെ കുറവ് നേരത്തെ കണ്ടെത്തിയാൽ ഓസ്റ്റിയോപൊറോസിസ് പോലുള്ള രോ​ഗങ്ങളെ തടയാനാകും. 

തല എപ്പോഴും വിയർക്കുന്നത് വിറ്റാമിൻ ഡിയുടെ അഭാവത്തിന്റെ ആദ്യകാല ലക്ഷണമാണ്. വിയർപ്പ് ഗ്രന്ഥികളുടെ അമിത ഉത്തേജനം മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് പ്രധാനമായും തലയിലും കഴുത്തിലുമാണ് കാണപ്പെടുന്നത്. ചില സന്ദർഭങ്ങളിൽ വിറ്റാമിൻ ഡിയുടെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്.

 

 

പ്രമേഹം, രക്തസമ്മർദ്ദം, തലച്ചോറിനെയും നട്ടെല്ലിനെയും ദുർബലപ്പെടുത്തുന്ന മൾട്ടിപ്പിൾ സ്‌ക്ലീറോസിസ് തുടങ്ങിയവയും വിറ്റാമിൻ ഡി കുറവിനാൽ ഉണ്ടായേക്കാം. വിറ്റാമിൻ ഡി ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷിയെ നേരിട്ട് ബാധിക്കാൻ സാധ്യതയുള്ള ഒന്നാണ്. അത് അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ പോരാടാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നു. താഴ്ന്ന അളവിലുള്ള വിറ്റാമിൻ ഡി നില ശ്വാസകോശ രോഗങ്ങളുടെ തീവ്രതയ്ക്കും കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.

ശരീരത്തിൽ ആവശ്യമുളള വിറ്റാമിൻ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തിൽ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തിൽ നിന്നും ഭക്ഷണത്തിൽ നിന്ന് കിട്ടുന്നു. സമീകൃതാഹാരവും സൂര്യപ്രകാശമേൽക്കലുമാണ് വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാനുളള പ്രധാന മാർഗങ്ങൾ. പ്രത്യേക സാഹചര്യങ്ങളിൽ സപ്ലിമെന്റുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാവുന്നതാണ്.

വിറ്റാമിൻ ഡി കിട്ടുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങൾ....

മുട്ടയുടെ മഞ്ഞക്കരു
മത്സ്യങ്ങൾ
മീനെണ്ണ
പാൽപാലുത്പന്നങ്ങൾ
ബട്ടർ
ഓറഞ്ച്
ധാന്യങ്ങൾ
സോയാബീൻ 
കൂൺ

ചർമ്മത്തിനും വിറ്റാമിൻ ഡി പ്രധാനപ്പെട്ടത്, കാരണം ഇതാണ്...

 

PREV
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍