
ഇന്ന് സെപ്തംബര്‍ 10 ആത്മഹത്യാവിരുദ്ധ ദിനമാണ്. 2019ലെ കണക്ക് പ്രകാരം ലോകത്ത് തന്നെ ഏറ്റവുമധികം പേര്‍ മരിക്കുന്നതിനുള്ള കാരണങ്ങളുടെ പട്ടികയില്‍ പതിനേഴാം സ്ഥാനത്തിലേക്ക് എത്തിയിരിക്കുകയാണ് ആത്മഹത്യ. ഇതെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കാനാണ് ആത്മഹത്യാവിരുദ്ധ ദിനം ആചരിക്കുന്നത്.
മാനസികാരോഗ്യത്തെ കുറിച്ച് വേണ്ടവിധം അറിവും ധാരണയും ഇല്ല എന്നതാണ് പ്രധാനമായും ആത്മഹത്യ വര്‍ധിക്കുന്നതിന് കാരണമാകുന്നത്. പ്രിയപ്പെട്ടവര്‍ സ്വയം ജീവിതം അവസാനിപ്പിക്കുമ്പോള്‍ അത് എക്കാലത്തേക്കും ഉണങ്ങാത്ത മുറിവാണ് മറ്റുള്ളവരിൽ അവശേഷിപ്പിക്കുക. എന്നാല്‍ അല്‍പം ജാഗ്രത പാലിക്കാനായാല്‍ പലപ്പോഴും ആത്മഹത്യയില്‍ നിന്ന് പല ജീവനുകളെയും രക്ഷപ്പെടുത്തിയെടുക്കാന്‍ നമുക്ക് സാധിക്കും.
ചില സൂചനകളിലൂടെ ആളുകളിലെ ആത്മഹത്യാപ്രവണത തിരിച്ചറിയാന്‍ സാധിക്കും. അത്തരത്തിലുള്ള സൂചനകള്‍ അല്ലെങ്കില്‍ ലക്ഷണങ്ങളാണ് ഇനി പങ്കുയ്ക്കുന്നത്.
ഒന്ന്...
വര്‍ത്തമാനകാലത്തെ കുറിച്ചും ഭാവിജീവിതത്തെ കുറിച്ചും പ്രതീക്ഷയില്ലാതിരിക്കുന്ന അവസ്ഥ ആത്മഹത്യാപ്രവണതയെ സൂചിപ്പിക്കുന്നതാണ്.
എല്ലായ്‌പോഴും നിസഹായരായി കാണപ്പെടുക, സ്വയം വിലയില്ലാത്തതായി സങ്കല്‍പിക്കുക, ഒന്നിനോടും അഭിനിവേശമില്ലാതിരിക്കുക എന്നതെല്ലാം ആത്മഹത്യയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.
രണ്ട്..
എപ്പോഴും ആത്മഹത്യയെ കുറിച്ചോ മരണത്തെ കുറിച്ചോ സംസാരിക്കുകയോ എഴുതുകയോ ചെയ്യുക. കവിതയോ സിനിമയോ എന്തുമാകട്ടെ മരണത്തെ കുറിച്ചുള്ളത് തന്നെ എപ്പോഴും വായിക്കുകയോ മറ്റുള്ളവരോട് പങ്കുവയ്ക്കുകയോ ചെയ്യുക.
മൂന്ന്...
ആത്മഹത്യക്ക് വേണ്ടിയുള്ള പദ്ധതിയൊരുക്കുക. ഗുളികകള്‍ വാങ്ങി സൂക്ഷിക്കുക, കത്തി -ബ്ലേഡ് പോലുള്ള ആയുധങ്ങള്‍ സൂക്ഷിക്കുക. കയര്‍, വിഷം പോലുള്ള ആത്മഹത്യക്ക് സഹായകമായ സാധനങ്ങള്‍ സൂക്ഷിക്കുക. ഇന്റര്‍നെറ്റില്‍ ആത്മഹത്യയെ കുറിച്ച് അന്വേഷണങ്ങള്‍ നടത്തുക. പേഴ്‌സണല്‍ ഡയറിയില്‍ ഇതെക്കുറിച്ച് കുറിക്കുക.
നാല്...
അടുപ്പമുള്ളവരോടോ സുഹൃത്തുക്കളോടോ യാത്ര പറയുന്നത് പോലെ സംസാരിക്കുക. കത്തുകളോ സന്ദേശങ്ങളോ അയക്കുക.
മരണാനന്തരം എന്തെല്ലാം ചെയ്യേണ്ടതുണ്ട് എന്ന കാര്യങ്ങള്‍ മറ്റാരെയെങ്കിലും ഏല്‍പിക്കുക.
അഞ്ച്...
വ്യക്തിത്വത്തിലെ വ്യതിയാനവും ആത്മഹത്യയിലേക്കുള്ള സൂചനയാകാം. പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതമാവുക, എളുപ്പത്തില്‍ ദുഖത്തിലേക്കും നിരാശയിലേക്കും വീഴുക, സമൂഹത്തില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും ഉള്‍വലിയുക, ഉത്കണ്ഠ, വിഷാദം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം ആത്മഹത്യാസൂചനകളായി വരാറുണ്ട്.
Also Read:- ആത്മഹത്യയെ കുറിച്ചുള്ള ചിന്തകള്‍ അകറ്റിനിര്‍ത്താം; ചെയ്യാവുന്ന കാര്യങ്ങള്‍...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam