പഞ്ചസാര ചേർത്താൽ മാത്രമേ ചായ ആസ്വാദിക്കാൻ പറ്റു എന്നുണ്ടോ; പഠനം പറയുന്നത്...

By Web TeamFirst Published May 2, 2019, 12:19 PM IST
Highlights

ചായ ആസ്വാദിക്കാൻ പഞ്ചസാര ചേർക്കണമെന്നില്ലെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടനും യൂണിവേഴ്സിറ്റി ഓഫ് ലീഡ്സും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സ്ഥിരമായി പഞ്ചസാര ചേർത്ത് ചായ കുടിച്ചിരുന്ന 64 പേരിൽ പഠനം നടത്തുകയായിരുന്നു. ചായയിൽ പഞ്ചസാര ഇടാതിരിക്കാനോ ഇടുന്നതിന്റെ അളവ് കുറയ്ക്കാനോ ആണ് ഇവരോട് ആവശ്യപ്പെട്ടത്.

രാവിലെ എഴുന്നേറ്റ ഉടൻ ഒരു ​കപ്പ് ചായ കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം തന്നെ പോയി കിട്ടിയെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. ചായ കുടിക്കുമ്പോൾ ഓരോ വ്യക്തികൾക്കും ഓരോ ഇഷ്ടങ്ങളുണ്ട്. ചിലർക്ക് നല്ല കടുപ്പം വേണം, ചിലർക്ക് മീഡിയം, മറ്റ് ചിലർക്ക് ലെെറ്റ് ചായ.ചായ കടയിൽ പോയാൽ ഇങ്ങനെയൊക്കെയാകും ആദ്യം പറയുക. 

ചിലർക്ക് ചായയിൽ നല്ല പോലെ മധുരം വേണം. ചായയുടെ രുചി ആസ്വാദിക്കാൻ പഞ്ചസാര ചേർക്കണമെന്നില്ലെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്.യൂണിവേഴ്സിറ്റി കോളേജ് ലണ്ടനും യൂണിവേഴ്സിറ്റി ഓഫ് ലീഡ്സും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സ്ഥിരമായ പഞ്ചസാര ചേർത്ത് ചായ കുടിച്ചിരുന്ന 64 പേരിൽ പഠനം നടത്തുകയായിരുന്നു. ചായയിൽ പഞ്ചസാര ഇടാതിരിക്കാനോ ഇടുന്നതിന്റെ അളവ് കുറയ്ക്കാനോ ആണ് ഇവരോട് ആവശ്യപ്പെട്ടത്.

എന്നാൽ നാല് ആഴ്ച്ചത്തെ നിരീക്ഷണത്തിനൊടുവിൽ പഞ്ചസാര കുറയ്ക്കുകയും പൂർണമായും ഉപേക്ഷിക്കുകയും ചെയ്ത് ഇവർക്ക് ചായയുടെ രുചി ആസ്വാദിക്കാൻ വലിയ പ്രയാസമൊന്നും തോന്നിയിട്ടില്ലെന്നാണ് ഗവേഷകർ പറയുന്നത്. പഠനത്തെ തുടർന്ന് കുറെ പേർ പഞ്ചസാരയുടെ ഉപയോ​ഗവും പൂർണമായും നിർത്തുകയും ചെയ്തു. 

പഞ്ചസാരയുടെ അമിത ഉപയോ​ഗം പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കാറുള്ളത്. പഞ്ചസാര പൂർണമായി ഒഴിവാക്കിയാൽ പൊണ്ണത്തടി, ഹൃദയസംബന്ധമായ അസുഖങ്ങൾ, കൊളസ്ട്രോൾ പോലുള്ള അസുഖങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്ന് നാഷണൽ ഒബിസിറ്റി ഫോറമിന്റെ ചെയർമാനായ ടാം ഫ്രൈ പറയുന്നു.

                                                                                 
                                                                                                     
                                                                                          

click me!