അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്? പഠനം പറയുന്നത്

Web Desk   | Asianet News
Published : Jun 15, 2022, 03:21 PM ISTUpdated : Jun 15, 2022, 03:50 PM IST
അച്ഛനാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്? പഠനം പറയുന്നത്

Synopsis

2010-ൽ നടത്തിയ ഒരു പഠനത്തിൽ 40 വയസ്സിനു മുകളിലുള്ള പുരുഷന്മാരുടെ കുട്ടികൾക്ക് സാധാരണക്കാരെ അപേക്ഷിച്ച് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഒരു കുഞ്ഞുണ്ടാകുമ്പോൾ അവരുടെ പ്രായം പ്രശ്നമല്ലെന്നും കുഞ്ഞിന് ജന്മം നൽകുന്ന അമ്മയ്ക്ക് മാത്രമേ വയസ് പ്രധാനമുള്ളൂവെന്ന് പുരുഷന്മാർ പലപ്പോഴും കരുതുന്നു. എന്നിരുന്നാലും, നിങ്ങളുടെ പ്രായത്തിനനുസരിച്ച് ബീജത്തിന്റെ എണ്ണവും ഗുണനിലവാരവും കുറയുന്നു. 20-കളുടെ അവസാനം മുതൽ 30-കളുടെ ആരംഭം വരെ ഒരു പുരുഷൻ അച്ഛനാകാൻ ഏറ്റവും അനുയോജ്യമായ പ്രായമാണെന്ന് വിദഗ്ധർ പറയുന്നു.

ഒരു പുരുഷന് പ്രായമാകുമ്പോൾ അവന്റെ ബീജം ജനിതകമാറ്റങ്ങൾക്ക് വിധേയമാകുന്നു. ഇത് ബീജത്തിന്റെ ഡിഎൻഎ തകരാറിലാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് ഫലഭൂയിഷ്ഠതയെ സ്വാധീനിക്കുകയും ഭാവിയിലെ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

advanced paternal ageൽ പിതാക്കന്മാർക്ക് ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡേഴ്സ് ഉള്ള കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 2010-ൽ നടത്തിയ ഒരു പഠനത്തിൽ 40 വയസ്സിനു മുകളിലുള്ള പുരുഷന്മാരുടെ കുട്ടികൾക്ക് സാധാരണക്കാരെ അപേക്ഷിച്ച് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Read more  വന്ധ്യത തടയാൻ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം

30-നും 44-നും ഇടയിൽ അച്ഛനായവരെ അപേക്ഷിച്ച് ജീവിതത്തിൽ നേരത്തെ അച്ഛനായ പുരുഷന്മാർക്ക് ആരോഗ്യം മോശമാകാനുള്ള സാധ്യതയുണ്ടെന്നു ജേണൽ ഓഫ് എപ്പിഡെമിയോളജി & കമ്മ്യൂണിറ്റി ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

ബീജത്തിന്റെ ഗുണനിലവാരത്തെ തടസ്സപ്പെടുത്തുന്ന നിരവധി ജീവിതശൈലി ഘടകങ്ങളുണ്ട്. മോശം ഭക്ഷണക്രമം, പുകവലി, മദ്യപാനം, അമിതവണ്ണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബീജത്തിന്റെ ചലനശേഷി എന്നത് സ്ത്രീയുടെ പ്രത്യുത്പാദന അവയവത്തിലൂടെ അണ്ഡത്തിലെത്താനും ബീജസങ്കലനം ചെയ്യാനും കാര്യക്ഷമമായി നീങ്ങാനുള്ള ബീജത്തിന്റെ കഴിവാണ്. 

Read more  വണ്ണം കുറയ്ക്കാൻ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

ബീജത്തിന്റെ ഗുണനിലവാരം കുറയുന്നതുമായി മാത്രമല്ല, അവയുടെ അളവും ചലനശേഷിയും പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണക്രമം ശീലമാക്കുക.

PREV
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍