ശരീരഭാരം കുറയ്ക്കുന്നതും ആരോഗ്യകരമായ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) നിലനിർത്തുന്നതും ഫെർട്ടിലിറ്റിയും ബീജ ചലനവും വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിനായി വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വേണം.

പുരുഷ വന്ധ്യതയ്ക്കുള്ള (Male fertility) പ്രധാന കാരണങ്ങളിലൊന്നാണ് കുറഞ്ഞ ബീജ ഉത്പാദനം (low sperm count). എന്നാൽ അസുഖങ്ങൾ, പരിക്കുകൾ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ, മറ്റ് ഘടകങ്ങൾ എന്നിവയും പുരുഷ വന്ധ്യതയ്ക്ക് കാരണമാകാം. ഏകദേശം അഞ്ച് ഇന്ത്യൻ ദമ്പതികളിൽ ഒരാൾക്ക് വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

കുറഞ്ഞ ബീജങ്ങളുടെ എണ്ണം ഉപാപചയ വ്യതിയാനങ്ങൾ, ഹൃദയധമനികളുടെ അപകടസാധ്യത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണം വ്യക്തമായി കാണിക്കുന്നു.

' നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെട്ടിരിക്കുന്ന ചില ശീലങ്ങളാണ് പലപ്പോഴും പുരുഷ വന്ധ്യതയ്ക്ക് കാരണമാകുന്നത്. അനാരോഗ്യകരമായ ഭക്ഷണക്രമവും ക്രമരഹിതമായ ഉറക്കവുമെല്ലാം വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്...' - ഗുഡ്ഗാവിലെ നോവ സൗത്ത് എൻഡ് ഐവിഎഫ് ആൻഡ് ഫെർട്ടിലിറ്റിയിലെ വന്ധ്യത സ്പെഷ്യലിസ്റ്റ് ഡോ. ഡോ.ഗുഞ്ജൻ സബർവാൾ പറഞ്ഞു. വന്ധ്യത പ്രശ്നം തടയാൻ ശ്രദ്ധിക്കേണ്ട പുരുഷന്മാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ഒന്ന്‌...

അമിതമായ പുകവലിയോ മദ്യപാനമോ ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. സ്ഥിരമായി മദ്യം കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ബീജ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. പുകയില ഉപയോ​ഗം ബീജങ്ങളുടെ സാന്ദ്രത, ബീജത്തിന്റെ ചലനശേഷി, ബീജത്തിന്റെ ഡിഎൻഎ തകരാറുകൾ എന്നിവ കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

Read more വണ്ണം കുറയ്ക്കാൻ ഇതാ മൂന്ന് ഹെൽത്തി ജ്യൂസുകൾ

രണ്ട്...

ഉദ്ധാരണക്കുറവ്, കുറഞ്ഞ ലിബിഡോ, കുറഞ്ഞ ബീജങ്ങളുടെ എണ്ണം എന്നിവയെല്ലാം നിയന്ത്രിക്കപ്പെടാത്ത സ്ട്രെസ് (stress) ലെവലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ സമ്മർദ്ദം കുറയ്ക്കുകയാണ് ആദ്യം വേണ്ടത്. യോ​ഗ, ധ്യാനം, വ്യായാമം എന്നിവയെല്ലാം സ്ട്രെസ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

മൂന്ന്...

ശരീരഭാരം കുറയ്ക്കുന്നതും ആരോഗ്യകരമായ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) നിലനിർത്തുന്നതും ഫെർട്ടിലിറ്റിയും ബീജ ചലനവും വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിനായി വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വേണം. ചിട്ടയായ വ്യായാമം ദീർഘകാലം ജീവിക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും പ്രത്യുൽപാദന ആരോഗ്യം മെച്ചപ്പെടുത്താനും നിങ്ങളെ സഹായിക്കും.

Read more പുരുഷ ഗർഭനിരോധന ഗുളികകൾ ബീജത്തിന്റെ എണ്ണം കുറയ്ക്കുമോ?

നാല്...

ശുക്ലത്തിന്റെ ഗുണനിലവാരത്തിൽ ഭക്ഷണവും പോഷകാഹാരവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പുരുഷന്മാരുടെ ബീജത്തിന്റെ ഗുണനിലവാരവും ജനനനിരക്കും മെച്ചപ്പെടുത്തും. ഉദാഹരണത്തിന്, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായതും കൊഴുപ്പ് കുറഞ്ഞതുമായ മെഡിറ്ററേനിയൻ ഭക്ഷണക്രമം ബീജത്തിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ്.