
തൃശൂര്‍: കൊറോണ വൈറസ് ബാധ തടയാന്‍ ശക്തമായ മുന്‍കരുതലുകളാണ് കേരള സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനി തൃശൂരില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ആ പെണ്‍കുട്ടിയ്ക്കൊപ്പം യാത്ര ചെയ്തവരെ കണ്ടെത്തി പരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയമാക്കുകയാണ് സര്‍ക്കാര്‍.
ഇതിന്‍റെ ഭാഗമായി പെണ്‍കുട്ടിയോടൊപ്പം തൃശൂരിലെത്തിയ വിദ്യാര്‍ത്ഥിനിയ്ക്കും പനി ബാധയുണ്ടെന്ന് അറിഞ്ഞ് മെഡിക്കല്‍ സംഘം എത്തിയപ്പോള്‍ ചികിത്സിക്കാന്‍ ഇവര്‍ തയ്യാറായില്ല. പകരം പ്രാര്‍ത്ഥനയുമായി വീട്ടില്‍ കഴിയുകയായിരുന്നു ഈ കുട്ടിയും കുടുംബവും.
രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ ഒപ്പം വന്നവരുടെ പട്ടികയെടുത്തപ്പോഴാണ് ഈ പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. 52 പേരാണ് പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്നത്. 51 പേരും ആശുപത്രിയിലെത്തിയെങ്കിലും പനി ബാധയുണ്ടായിട്ടും ഈ വിദ്യാര്‍ത്ഥിനി മാത്രം ആശുപത്രിയിലെത്താന്‍ തയ്യാറായില്ല.
ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. ഒടുവില്‍ നേരിട്ട് വീട്ടിലെത്തി മൂന്ന് മണിക്കൂര്‍ ബോധവല്‍ക്കരണം നടത്തിയ ശേഷമാണ് ചികിത്സിക്കാന്‍ തയ്യാറായത്. ബോധവല്‍ക്കണരത്തിന് ശേഷവും ചികിത്സയ്ക്ക് തയ്യാറായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam