Protein Rich Food : പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം

By Web TeamFirst Published Sep 15, 2022, 8:28 AM IST
Highlights

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അത്​ ഭക്ഷണത്തോടുള്ള ആസക്​തിയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.ശരീരം സുഗമമായി പ്രവർത്തിക്കാനാവശ്യമായ അമിനോ ആസിഡുകൾ പ്രോട്ടീനിൽ ധാരാളമായി അടങ്ങിയതിനാൽ ​ എപ്പോഴും ഊർജ്ജസ്വലരാക്കി നിർത്തുന്നു. 

ആരോഗ്യകരമായ ഭക്ഷണം നമ്മുടെശരീരത്തിന്​ അത്യവശ്യമാണ്​. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷമാണ് പ്രാതൽ.​ ആവശ്യമായ മുഴുവൻ ഊർജ്ജവും​ ലഭിക്കുക പ്രാതലിൽ നിന്നാണ്. പോഷക സമൃദ്ധമായ ഭക്ഷണമാണ്​ പ്രാതലിനെങ്കിൽ അത്​ ഭാരം കുറയ്ക്കുന്നതിന്​ സഹായിക്കും.പ്രാതൽ നിർബന്ധമാക്കണം എന്നതു മാത്രമല്ല, അത്​ പോഷക സമൃദ്ധവുമാകണം. പ്രധാനമായും പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ്​ രാവിലെ കഴിക്കേണ്ടത്​.

ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കണമെന്ന് ലവ്‌നീത് ബത്ര ആവശ്യപ്പെടുന്നു. പ്രഭാതഭക്ഷണത്തിൽ കുറഞ്ഞത് 20-25 ഗ്രാം പ്രോട്ടീൻ ഉണ്ടായിരിക്കണമെന്നും അവർ പറഞ്ഞു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അത്​ ഭക്ഷണത്തോടുള്ള ആസക്​തിയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

ശരീരം സുഗമമായി പ്രവർത്തിക്കാനാവശ്യമായ അമിനോ ആസിഡുകൾ പ്രോട്ടീനിൽ ധാരാളമായി അടങ്ങിയതിനാൽ ​ എപ്പോഴും ഊർജ്ജസ്വലരാക്കി നിർത്തുന്നു. പ്രോട്ടീൻ കൂടുതലടങ്ങിയ പ്രാതൽ കഴിക്കുന്നത് അനാവശ്യമായി ഭക്ഷണം കഴിക്കുന്നത്​ ഒഴിവാക്കാനും അതുവഴി ഭാരം കുറയ്ക്കാനും സഹായിക്കുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ്​ കഴിക്കുന്നതെങ്കിൽ പഞ്ചസാരയുടെ അളവ്​ ​സന്തുലിതമായിരിക്കും. 

പ്രോട്ടീൻ അടങ്ങിയ പ്രധാനപ്പെട്ട ഭക്ഷണങ്ങൾ...

ഒന്ന്...

സോയാബീനിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ബ്ലാക്ക് ബീൻസ്, ഗ്രീൻ പീസ്, ചെറുപയർ, കിഡ്നി ബീൻസ് എന്നിവയും പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ്.

രണ്ട്...

കാർബോഹൈഡ്രേറ്റിന്റെ ഉറവിടം എന്നതിലുപരി പ്രോട്ടീന്റെ മറ്റൊരു നല്ല ഉറവിടമാണ് ധാന്യങ്ങൾ. ഓട്‌സ്, ബാർലി എന്നിവ സസ്യാഹാരികൾക്ക് പ്രോട്ടീന്റെ ഏറ്റവും മികച്ച സസ്യ സ്രോതസ്സുകളാണ്.

മൂന്ന്...

ഒരു മുട്ടയിൽ ആറ് മുതൽ ഏഴ് ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം അല്ലെങ്കിൽ പെട്ടെന്നുള്ള ലഘുഭക്ഷണം എന്നിവയ്ക്ക് അനുയോജ്യമായ ഒന്നാണ് മുട്ട.

നാല്...

പയർ കഴിക്കുന്നതിലൂടെ  18 ഗ്രാം പ്രോട്ടീൻ ലഭിക്കും. മാത്രമല്ല, നിങ്ങളുടെ പ്രതിദിന ആവശ്യത്തിനുള്ള ഇരുമ്പും 15 ഗ്രാം ഫൈബറും ലഭിക്കുന്നതിനുള്ള മികച്ച മാർഗ്ഗം കൂടിയാണിത്. 

ഈ പോഷകങ്ങളുടെ കുറവ് അകാലനരയ്ക്ക് കാരണമാകും

 

click me!