ഈ പോഷകങ്ങളുടെ കുറവ് അകാലനരയ്ക്ക് കാരണമാകും
തലമുടി നരയ്ക്കുന്നത് വാർധക്യത്തിന്‍റെ ലക്ഷണമാണ്. എന്നാല്‍ ചിലര്‍ക്ക് വളരെ ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള അകാലനര ചിലര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അകാലനര പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഓക്സിഡേറ്റീവ് സമ്മർദ്ദം, ഭക്ഷണക്രമം, ജീവിതശൈലി, സമ്മർദത്തെ അഭിമുഖീകരിക്കൽ എന്നിവ അകാലത്തിൽ മുടി നരയ്‌ക്കുന്നതിനുള്ള കാരണങ്ങളാണെന്ന് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി ചൂണ്ടിക്കാട്ടി.
മുടി നരയ്ക്കുന്നത് തടയാൻ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പച്ചക്കറി ജ്യൂസ്, പഴച്ചാറുകൾ, സപ്ലിമെന്റുകൾ എന്നിവയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ അകാലനര അകറ്റുന്നതിന് സഹായിക്കുന്നു. പച്ച നിറത്തിലെ ഇലക്കറികളും പഴങ്ങളും ശിരോചർമ്മത്തെ പരിപാലിക്കുന്നതിനും ശക്തമാക്കുന്നതിനും സഹായിക്കുന്നു.
സിങ്ക്, ഇരുമ്പ്, ചെമ്പ് തുടങ്ങിയ ധാതുക്കൾ മുടിയെ ആരോഗ്യകരവും ശക്തവുമാക്കാൻ സഹായിക്കുന്നു. കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും അടങ്ങിയ ഭക്ഷണങ്ങൾ ദഹനവ്യവസ്ഥയെ സമ്മർദ്ദത്തിലാക്കുന്നതിനാൽ അവ ഒഴിവാക്കണം. സാൽമൺ വിറ്റാമിൻ ഡിയുടെ നല്ലൊരു ഉറവിടമാണ്. സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ മുടിആരോഗ്യമുള്ളതാക്കുകയും അകാലനര അകറ്റുന്നതിനും സഹായിക്കും.
ഇരുമ്പിന്റെയും ചെമ്പിന്റെയും നല്ല ഉറവിടമാണ് ഡാർക്ക് ചോക്ലേറ്റ്. മുടി നരയ്ക്കുന്നതിനും വാർദ്ധക്യം തടയുന്നതിനും മികച്ച രണ്ട് പോഷകങ്ങൾ. ഡാർക്ക് ചോക്ലേറ്റിൽ ചെമ്പ്, ഇരുമ്പ്, സിങ്ക് തുടങ്ങിയ പ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടി ഉൾപ്പെടെ കൂടുതൽ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്നു.
ശരീരം, മുടി, തലയോട്ടി എന്നിവയുടെ പ്രവർത്തനത്തിന് പ്രധാനമാണ് ഒമേഗ -3 ഫാറ്റി ആസിഡുകൾ. ഒമേഗ -3 ഫാറ്റി ആസിഡുകൾ മുടി മൃദുവും തിളക്കമുള്ളതുമായി നിലനിർത്തുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യുന്നു.
എല്ലുകളെ ആരോഗ്യകരവും ശക്തവുമാക്കുന്നതിനു പുറമേ മുടിയെ ആരോഗ്യമുള്ളതാക്കാൻ വിറ്റാമിൻ ഡി പ്രധാന പങ്ക് വഹിക്കുന്നു. അകാലനര അലട്ടുന്ന കുട്ടികളിൽ വിറ്റാമിൻ ഡിയുടെ അളവ് കുറവാണെന്ന് കണ്ടെത്തിയതായി ദി ഇന്റർനാഷണൽ ജേണൽ ഓഫ് ട്രൈക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എന്നാൽ ഓർക്കുക, വിറ്റാമിൻ ഡിയുടെ കുറവും വിറ്റാമിൻ ഡിയുടെ അമിത ഉപഭോഗവും മുടികൊഴിച്ചിലിന് കാരണമാകും. അതിനാൽ, ഇത് മിതമായ അളവിൽ ഉപയോഗിക്കുക.