ലോകം കൊവിഡിന്റെ അപകടകരമായ കാലഘട്ടത്തിൽ; നൂറോളം രാജ്യങ്ങളിൽ ഡെൽറ്റ വേരിയന്റ്; ലോകാരോ​ഗ്യസംഘടന

Web Desk   | Asianet News
Published : Jul 03, 2021, 12:37 PM ISTUpdated : Jul 03, 2021, 12:48 PM IST
ലോകം കൊവിഡിന്റെ അപകടകരമായ കാലഘട്ടത്തിൽ; നൂറോളം രാജ്യങ്ങളിൽ ഡെൽറ്റ വേരിയന്റ്; ലോകാരോ​ഗ്യസംഘടന

Synopsis

ഡെൽറ്റ വേരിയന്റിന് ഇപ്പോഴും പുതിയ വകഭേദങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പല രാജ്യങ്ങളിലും കൊവിഡിന്റെ ഏറ്റവും ബലവത്തായ വകഭേദമായി മാറിയിരിക്കുകയാണെന്നും പത്രസമ്മേളനത്തിൽ ഡോ. ടെഡ്രോസ് അഥനോം ​ഗബ്രിയേസിസ് വ്യക്തമാക്കി.   

ജനീവ: ലോകം മഹാമാരിയുടെ വളരെ അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ. 100 രാജ്യങ്ങളിൽ കൊവിഡിന്റെ വകഭേദമായ ഡെൽറ്റ വേരിയന്റ് കണ്ടെത്തിയതിനെ തുടർന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ഡെൽറ്റ വേരിയന്റിന് ഇപ്പോഴും പുതിയ വകഭേദങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പല രാജ്യങ്ങളിലും കൊവിഡിന്റെ ഏറ്റവും ബലവത്തായ വകഭേദമായി മാറിയിരിക്കുകയാണെന്നും പത്രസമ്മേളനത്തിൽ ഡോ. ടെഡ്രോസ് അഥനോം ​ഗബ്രിയേസിസ് വ്യക്തമാക്കി. 

പ്രതിരോധ കുത്തിവെയ്പിലൂടെ മഹാമാരിയുടെ രൂക്ഷകാലഘട്ടം അവസാനിപ്പിക്കാമെന്ന് നിർദ്ദേശിച്ച അദ്ദേഹം, അടുത്ത വർഷം ഈ സിനിമ ആകുമ്പോഴേക്കും എല്ലാ രാജ്യങ്ങളിലെയും 70 ശതമാനം ആളുകൾക്കും കൊവിഡ് പ്രതിരോധ കുത്തിവെയ്പ് നൽകാൻ ലോകനേതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

വാക്സീനുകൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് രാജ്യങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. ആ​ഗോളതലത്തിൽ 3 ബില്യൺ ഡോസ് വാക്സീനുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും ഡോക്ടർ ടെഡ്രോസ് കൂട്ടിച്ചേർത്തു. ചില രാജ്യങ്ങൾ ജനങ്ങൾ വാക്സീൻ നൽകുന്നതിൽ പരാജയപ്പെടുന്നുണ്ട്. അത് ആ​ഗോളതലത്തിൽ ഭീഷണിയായ മാറുന്നുണ്ട്.

രണ്ട്‌ ഡോസ്‌ വാക്‌സിന്‍ സ്വീകരിച്ചവര്‍ മരണത്തില്‍ നിന്ന് 98 ശതമാനം സുരക്ഷ കൈവരിച്ചതായി പഠനം

സെപ്റ്റംബർ മാസം ആകുന്നതോടെ എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ പത്ത് ശതമാനത്തിനെങ്കിലും വാക്സീൻ നൽകാനുള്ള ആ​ഗോളശ്രമം നടത്തണം. മഹാമാരിയെ പ്രതിരോധിക്കാനും അതുവഴി സാമ്പത്തിക രം​ഗത്തെ തിരികെ കൊണ്ടുവരാനുമുള്ള മാർ​ഗ്​ഗമാണ് വാക്സീൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ