Asianet News MalayalamAsianet News Malayalam

രണ്ട്‌ ഡോസ്‌ വാക്‌സിന്‍ സ്വീകരിച്ചവര്‍ മരണത്തില്‍ നിന്ന് 98 ശതമാനം സുരക്ഷ കൈവരിച്ചതായി പഠനം

രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ കൊവിഡ് ബാധിച്ചുള്ള മരണത്തില്‍ നിന്നും 98 ശതമാനം സംരക്ഷണം ലഭിക്കും. ആദ്യ ഡോസ് എടുക്കുമ്പോള്‍ 92 ശതമാനമാണ് സംരക്ഷണം ലഭിക്കുന്നതെന്നും നീതി ആയോഗ് അംഗമായ വികെ പോള്‍ പറഞ്ഞു.

Both Doses Of Vaccine Give 98% Protection From Death Due To Covid Centre
Author
Trivandrum, First Published Jul 3, 2021, 9:11 AM IST

കൊവിഡിനെതിരെ രണ്ട്‌ ഡോസ്‌ വാക്‌സിന്‍ സ്വീകരിച്ചവര്‍ മരണത്തില്‍ നിന്നു 98 ശതമാനം സുരക്ഷ കൈവരിച്ചതായി പഠനം. പഞ്ചാബ്‌ സര്‍ക്കാര്‍, ഛണ്ഡീഗഡിലെ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ എജുക്കേഷനുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ കൊവിഡ് ബാധിച്ചുള്ള മരണത്തില്‍ നിന്നും 98 ശതമാനം സംരക്ഷണം ലഭിക്കും. ആദ്യ ഡോസ് എടുക്കുമ്പോള്‍ 92 ശതമാനമാണ് സംരക്ഷണം ലഭിക്കുന്നതെന്നും നീതി ആയോഗ് അംഗമായ വികെ പോള്‍ പറഞ്ഞു.

അതീവ ഗുരുതര സാഹചര്യത്തില്‍ ജോലി ചെയ്യുന്ന പൊലീസ്‌ ഉദ്യോഗസ്‌ഥരെ പഠനവിധേയമാക്കി. 4,868 പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ വാക്‌സിന്‍ നല്‍കിയില്ല. ഇവരില്‍ 15 പേര്‍ കോവിഡ്‌ ബാധിച്ചു മരിച്ചു. ഇത്‌ ആയിരത്തില്‍ 3.08% ആണ്‌.  35,856 പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ ഒറ്റ ഡോസ്‌ വാക്‌സിന്‍ നല്‍കിയപ്പോള്‍ അതില്‍ ഒമ്പതുപേര്‍ മരണമടഞ്ഞു. 

കൊവിഡിനെ പ്രതിരോധിക്കാന്‍ ആവി പിടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്

ഇത്‌ ആയിരത്തില്‍ 0.25 % ആണ്‌. 42,720 പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ രണ്ട്‌ ഡോസ്‌ വാക്‌സിന്‍ നല്‍കിയപ്പോള്‍ കേവലം രണ്ട് പേര്‍ക്കു മാത്രമാണ്‌ ജീവന്‍ നഷ്‌ടമായത്‌. ഇത്‌ ആയിരത്തില്‍ 0.25% മാത്രമെന്ന്‌ ഡോ. പോള്‍ പറഞ്ഞു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios