അറിയാം മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ

Published : Jan 06, 2023, 09:12 AM IST
അറിയാം മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ

Synopsis

ഏകദേശം അര കപ്പ് ഗ്രീക്ക് തൈര് (100 ഗ്രാം) ഏകദേശം 10 ഗ്രാം പ്രോട്ടീൻ നൽകുന്നു. കൂടാതെ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് പ്രധാനമാണ്. 

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് പ്രോട്ടീൻ പ്രധാനമാണ്. എന്നാൽ പ്രോട്ടീൻ ലഭിക്കുന്നതിന് പ്രോട്ടീൻ ഷേക്കുകൾ കുടിക്കേണ്ടതില്ല. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീന്റെ കുറവ് മൂലം ഹോർമോൺ വ്യതിയാനം, മസിലുകൾക്ക് പ്രശ്നങ്ങൾ കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവും പ്രോട്ടീന്റെ കുറവ് മൂലം ഉണ്ടാകും. പ്രോട്ടീൻ വ്യായാമത്തിന് ശേഷവും പേശികളെ വീണ്ടെടുക്കാൻ സഹായിക്കുന്നു. 

ശരീരഭാരത്തിന്റെ ഒരു പൗണ്ടിന് പ്രതിദിനം കുറഞ്ഞത് 0.7 ഗ്രാം പ്രോട്ടീൻ കഴിക്കുന്നത് ശക്തി വർദ്ധിപ്പിക്കുന്നതിന് മതിയാകുമെന്ന് സ്പോർട്സ് മെഡിസിൻ ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇത് ഓരോ ഭക്ഷണത്തിലും ഏകദേശം 15 മുതൽ 20 ഗ്രാം വരെയും ഒന്ന് മുതൽ രണ്ട് ലഘുഭക്ഷണങ്ങളിൽ 10 മുതൽ 15 ഗ്രാം വരെയുമാണ്...- ഡയറ്റീഷ്യൻ നിക്കോള ലുഡ്‌ലാം പറഞ്ഞു. ശരീരത്തിന്റെ പ്രോട്ടീൻ ആവശ്യകത നിറവേറ്റാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കാം.

തെെര്...

ഏകദേശം അര കപ്പ് ഗ്രീക്ക് തൈര് (100 ഗ്രാം) ഏകദേശം 10 ഗ്രാം പ്രോട്ടീൻ നൽകുന്നു. കൂടാതെ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് പ്രധാനമാണ്. 

കോട്ടേജ് ചീസ്...

കോട്ടേജ് ചീസ് അര കപ്പിന് 11 ഗ്രാം പ്രോട്ടീൻ നൽകുന്നു. നിങ്ങൾ കൊഴുപ്പ് കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കുകയാണെങ്കിൽ കലോറി കുറവാണ്. അതിനാൽ നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ അത് മികച്ച ലഘുഭക്ഷണമാണ്.

മുട്ട...

‌രണ്ട് മുട്ടകൾ 12 ഗ്രാം പ്രോട്ടീൻ നൽകുന്നു. കൂടാതെ വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടവുമാണ്. മിക്ക ആളുകൾക്കും ഇപ്പോഴും 10 മൈക്രോഗ്രാം വിറ്റാമിൻ ഡി സപ്ലിമെന്റ് ആവശ്യമാണ്.

ചിക്കൻ...
 
കോഴിയിറച്ചി 100 ഗ്രാമിന് ഏകദേശം 27 മുതൽ 29 ഗ്രാം വരെ പ്രോട്ടീൻ നൽകുന്നു. മാംസങ്ങൾ കൊഴുപ്പ് കുറഞ്ഞ ഭക്ഷണമാണ്. കൂടാതെ വിറ്റാമിൻ ബി 6, ബി 12 എന്നിവയുടെ മികച്ച ഉറവിടവുമാണ്. ഇത് ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും നാഡീവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിനും പ്രധാനമാണ്.

പാൽ...

പാൽ 200 മില്ലിലിറ്ററിന് 7.2 ഗ്രാം പ്രോട്ടീൻ നൽകുന്നു. കൂടാതെ അയോഡിൻ, വിറ്റാമിൻ ബി 12, കാൽസ്യം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളുടെ നല്ല ഉറവിടമാണിത്.

സോയ...

സോയ മിൽക്ക് 200 മില്ലി സെർവിംഗിൽ 6.6 ഗ്രാം പ്രോട്ടീൻ നൽകുന്നു. ഇതിൽ കൊഴുപ്പും കലോറിയും കുറവാണ്. പഞ്ചസാര ചേർക്കാതെ മധുരമില്ലാത്ത പാൽ കഴിക്കുന്നത് നല്ലതാണ്.

പനീർ...

പനീറിലും യോഗർട്ടിലും ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പനീറിൽ കലോറി കുറവും പ്രോട്ടീൻ കൂടുതലും ആയതിനാൽ തന്നെ പനീർ കഴിക്കുന്നത് കൊണ്ട് വണ്ണം വയ്ക്കും എന്ന പേടിയും വേണ്ട. നാല് ഔൺസ് പനീറിൽ നിന്നും ലഭിക്കുന്നത് 14 ഗ്രാമോളം പ്രോട്ടീനാണ്. 

ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ആരോഗ്യകരമായ എണ്ണകൾ

 

PREV
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍