
സൗന്ദര്യ സംരക്ഷണത്തിനുള്ള പല തരം ഉത്പന്നങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് കറ്റാർവാഴ. വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ സസ്യം ചർമത്തെ മാത്രമല്ല സംരക്ഷിക്കുക. ദിവസവും ഒരു ഗ്ലാസ് കറ്റാർ വാഴ ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നത് അമിതവണ്ണം കുറച്ച് ശരീരത്തെ ഫിറ്റാക്കി വയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസ് ആൻറിഓക്സിഡൻറ് സഹായിക്കുന്നത്.
കറ്റാർവാഴയിൽ നിന്നുള്ള ജെല്ലും ജ്യൂസും ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കറ്റാർവാഴ ജ്യൂസിൽ ആന്ത്രാക്വിനോൺ ഗ്ലൈക്കോസൈഡുകൾ അടങ്ങിയിട്ടുണ്ട്. മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്ന പോഷകഗുണങ്ങളുള്ള സസ്യ സംയുക്തങ്ങളാണ് ഇവ. എന്നിരുന്നാലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
ചില പ്രാഥമിക ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് കറ്റാർവാഴ സിറപ്പ് ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് ഡിസീസ് (GERD) യുടെ ലക്ഷണങ്ങളെ ചികിത്സിക്കാനും കുറയ്ക്കാനും സഹായിക്കും. മറ്റ് ആദ്യകാല ഗവേഷണങ്ങൾ ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) ചികിത്സിക്കാൻ കറ്റാർവാഴ സത്തിൽ ഉപയോഗിക്കുന്നതിന് നല്ല ഫലങ്ങൾ കാണിക്കുന്നു.
ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്ന കറ്റാർവാഴ ജ്യൂസ് ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ അലിയിച്ചു കളയുകയും ചെയ്യും. വായുടെ ആരോഗ്യത്തിനും ദന്തസംരക്ഷണത്തിനും കറ്റാർവാഴ ഉത്തമമാണ്. ഇതിൻറെ ആൻറിബാക്ടീരിയൽ ഗുണങ്ങൾ വായ ശുചിയാക്കി വയ്ക്കും.
കറ്റാർവാഴ ജ്യൂസ് തയ്യാറാക്കേണ്ട വിധം...
ആദ്യം കറ്റാർവാഴ തണ്ട് ഫ്രഷായി മുറിച്ചെടുക്കുക. കത്തിയോ സ്പൂണോ ഉപയോഗിച്ച് തൊലികളഞ്ഞ് ഉള്ളിലുള്ള ജെൽ എടുക്കുക. തൊലിക്ക് കയ്പുള്ളതിനാൽ ഇത് കളയാൻ ശ്രദ്ധിക്കുക. ഈ ജെല്ലിലേക്ക് രണ്ട് കഷ്ണം ഇഞ്ചിയും അര ടീസ്പൂൺ ചെറുനാരങ്ങ നീരും കുറച്ച് വെള്ളവും ചേർത്ത് മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത ശേഷം തേനോ പഞ്ചസാരയോ ചേർത്ത് കുടിക്കാവുന്നതാണ്.
ഹൃദയാഘാതം : ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിക്കലും അവഗണിക്കരുത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam