ഈ അഞ്ച് പഴങ്ങൾ ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കും

Published : Jan 06, 2024, 08:48 PM IST
ഈ അഞ്ച് പഴങ്ങൾ ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കും

Synopsis

ബ്ലൂബെറി, റാസ്ബെറി, ക്രാൻബെറി എന്നിവയുൾപ്പെടെയുള്ള സരസഫലങ്ങളിൽ പോളിഫെനോൾസ് എന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.  

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും അവയവത്തെ തകരാറിലാക്കുകയും ഗുരുതരമായ സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് ഫാറ്റി ലിവർ രോഗം. അമിതവണ്ണം, കൊഴുപ്പ് കൂടിയ ഭക്ഷണക്രമം, ഉയർന്ന മദ്യപാനം, പ്രമേഹം എന്നിവ അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു. ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പഴങ്ങൾ...

ഒന്ന്...

ആപ്പിളിന് ആന്റി - ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് കരളിനെ ഫാറ്റി ലിവറിൽ നിന്ന് സംരക്ഷിക്കുന്നു. ആപ്പിളിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ കരളിന്റെ സെറം, ലിപിഡ് എന്നിവയുടെ അളവ് നിയന്ത്രണത്തിലാക്കുന്നു. ആപ്പിളിൽ പെക്റ്റിൻ, മാലിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വിഷവസ്തുക്കളെയും അർബുദങ്ങളെയും നീക്കം ചെയ്യാൻ സഹായിക്കുന്നു. 

രണ്ട്...

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഉള്ളവർ പതിവായി അവാക്കാഡോ കഴിക്കുക. ഇത് കൊഴുപ്പ് അല്ലെങ്കിൽ രക്തത്തിലെ ലിപിഡ് കുറയ്ക്കാനും കരൾ കേടുപാടുകൾ തടയാനും സഹായിക്കും. അവോക്കാഡോകളിൽ ഗ്ലൂട്ടത്തയോൺ ധാരാളം അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

ബ്ലൂബെറി, റാസ്ബെറി, ക്രാൻബെറി എന്നിവയുൾപ്പെടെയുള്ള സരസഫലങ്ങളിൽ പോളിഫെനോൾസ് എന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

നാല്...

ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് പപ്പായ. ഇതുകൂടാതെ, പപ്പായയിൽ പൈറോലോക്വിനോലിൻ ക്വിനോൺ (പിക്യുക്യു) എന്ന സംയുക്തവും അടങ്ങിയിട്ടുണ്ട്.

അഞ്ച്...

കിവിപ്പഴത്തിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. ഇത് രക്തം കട്ടപിടിക്കുന്നതിൽ പങ്ക് വഹിക്കുന്നു. മാത്രമല്ല ശരീരം വിറ്റാമിൻ ഡി ആഗിരണം ചെയ്യാനും സഹായിക്കും. കിവിയിൽ പ്രോട്ടീനുകളെ ദഹിപ്പിക്കാൻ സഹായിക്കുന്ന എൻസൈം അടങ്ങിയിട്ടുണ്ട്. കിവിപ്പഴം വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും.

ഈ നാല് ഭക്ഷണങ്ങൾ ഒഴിവാക്കൂ, ചീത്ത കൊളസ്ട്രോൾ കൂട്ടാം

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും