Fatty Liver : ഈ ആറ് ഭക്ഷണങ്ങൾ കഴിക്കൂ, ഫാറ്റി ലിവറിനെ അകറ്റാം

Web Desk   | Asianet News
Published : Dec 10, 2021, 09:05 AM ISTUpdated : Dec 10, 2021, 12:18 PM IST
Fatty Liver :  ഈ ആറ് ഭക്ഷണങ്ങൾ കഴിക്കൂ, ഫാറ്റി ലിവറിനെ അകറ്റാം

Synopsis

ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, കോള പോലെയുളള പാനീയങ്ങൾ, എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം, ഫുഡ്അഡിക്ടീവുകൾ, ബേക്കറി പലഹാരങ്ങൾ, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ തുടങ്ങിയവ ഒഴിവാക്കുക എന്നതാണ് ഫാറ്റിലിവർ തടയാൻ ശ്രദ്ധിക്കേണ്ടത്.

ഫാറ്റിലിവർ (Fatty Liver ) ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. തെറ്റായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, അമിതവണ്ണം എന്നിവയെല്ലാം ഫാറ്റിലിവറിന് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു. മരുന്നുകളേക്കാൾ ശരിയായ ജീവിതക്രമം തന്നെയാണ് ഫാറ്റി ലിവർ പ്രതിരോധിക്കാനുള്ള പ്രധാന മാർ​ഗം.

ശരിയായ ഭക്ഷണം, വ്യായാമം, അമിതവണ്ണം കുറയ്ക്കുക എന്നിവയാണ് ജീവിതക്രമീകരണത്തിലെ മൂന്ന് പ്രധാനഘടകങ്ങൾ. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, കോള പോലെയുളള പാനീയങ്ങൾ, എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം, ഫുഡ്അഡിക്ടീവുകൾ, ബേക്കറി പലഹാരങ്ങൾ, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ തുടങ്ങിയവ ഒഴിവാക്കുക എന്നതാണ് ഫാറ്റിലിവർ തടയാൻ ശ്രദ്ധിക്കേണ്ടത്. ചില ഭക്ഷണങ്ങൾ ഫാറ്റി ലിവർ തടയാൻ സഹായിക്കുന്നു...

ഒന്ന്...

പച്ചനിറത്തിലുള്ള ഇലക്കറികൾ ധാരാളം കഴിക്കുന്നത് ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്നു പഠനം. പച്ചനിറത്തിലുള്ള ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ഉണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ തടയും. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇലക്കറികൾ ഫാറ്റിലിവർ തടയാൻ സഹായിക്കുന്നതെന്ന് പറയുന്നു.

 

 

രണ്ട്...

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള വാൾനട്ടും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും വാൾനട്ട് സഹായിക്കും.

മൂന്ന്...

വെണ്ണപ്പഴത്തിൽ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇവയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യനാരുകൾ ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.

നാല്...

ഭക്ഷണത്തിന് രുചി നൽകുന്നതിനൊപ്പം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ വെളുത്തുള്ളി സഹായിക്കും.

 

 

അഞ്ച്...

ധാരാളം ഭക്ഷ്യനാരുകൾ അടങ്ങിയ ഓട്‌സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കരളിൽ കൊഴുപ്പ് അടിയുന്നത് തടയും.

ആറ്...

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കുന്ന ഗ്രീൻ ടീ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും കാണിക്കുന്നു. കരളിലെ കൊഴുപ്പ് അടിയുന്നത് തടയാനും ഗ്രീൻ ടീ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഞെട്ടിപ്പിക്കുന്ന പഠനം; ഒമിക്രോണിനെ കുറിച്ച് ജാപ്പനീസ് ​ഗവേഷകർ പറയുന്നത്...


 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം