Hypothyroidism Diet : തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

Published : Jun 28, 2022, 10:37 PM ISTUpdated : Jun 28, 2022, 10:39 PM IST
Hypothyroidism Diet : തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

Synopsis

കഴുത്തിന്റെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള അവയവമാണ് തൈറോയ്ഡ് ​ഗ്രന്ഥി.  ഗ്രന്ഥി ശരിയായി പ്രവർത്തിക്കാത്തപ്പോൾ അത് അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. 

കഴുത്തിന്റെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള അവയവമാണ് തൈറോയ്ഡ് ​ഗ്രന്ഥി (thyroid gland).ഗ്രന്ഥി ശരിയായി പ്രവർത്തിക്കാത്തപ്പോൾ അത് അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന്റെ അഭാവം ഹൈപ്പോതൈറോയിഡിസത്തിലേക്കോ (ഗ്രന്ഥി ആവശ്യത്തിന് തൈറോയ്ഡ് ഹോർമോൺ സൃഷ്ടിച്ച് രക്തപ്രവാഹത്തിലേക്ക് വിടുന്നില്ലെങ്കിൽ) ഹൈപ്പർതൈറോയിഡിസത്തിലേക്കോ (ഗ്രന്ഥി ഹോർമോൺ അമിതമായി ഉത്പാദിപ്പിക്കുമ്പോൾ) നയിച്ചേക്കാം. 

അമിതക്ഷീണം, മലബന്ധം, അമിതവണ്ണം, എപ്പോഴും ശരീരത്തിന് തണുപ്പ്, വരണ്ട ചർമ്മം ഇവയൊക്കെയാണ് തൈറോയ്ഡ് രോഗത്തിന്റെ ലക്ഷണങ്ങൾ.  ഈ അവസ്ഥ നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, തൈറോയ്ഡ് ആരോഗ്യത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന സിങ്ക്, അയേൺ, മഗ്നീഷ്യം, അയഡിൻ, വിറ്റാമിൻ ബി, സി, ഡി, സെലിനിയം തുടങ്ങിയ ചില അവശ്യ പോഷകങ്ങൾ പ്രധാനമാണെന്ന് ആയുർവേദ വിദഗ്ധയായ ഡോ. ദിക്സ ഭാവ്സർ സവാലിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. തൈറോയ്ഡ് ഗ്രന്ഥിയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

നെല്ലിക്ക...

വിവിധ ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് നെല്ലിക്ക. തൈറോയ്ഡ് ഗ്രന്ഥിയെ ആരോഗ്യകരമായി നിലനിർത്താനും നെല്ലിക്ക സഹായിക്കും. ഒരു ഓറഞ്ച് കഴിച്ചാൽ ലഭിക്കുന്നതിന്റെ എട്ടിരട്ടി വിറ്റാമിൻ സിയാണ് ഒരു നെല്ലിക്ക കഴിച്ചാൽ ലഭിക്കുക. മാതളനാരങ്ങയുടെ പതിനേഴ് ഇരട്ടി വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.

ബ്രഡും ബിസ്കറ്റും അധികം കഴിക്കേണ്ട; നിങ്ങളറിയേണ്ടത്...

മത്തങ്ങ വിത്തുകൾ...

ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിലും നിയന്ത്രണത്തിലും പ്രധാന പങ്കു വഹിക്കുന്നതാണ് സിങ്ക്. മത്തങ്ങയുടെ വിത്തിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ കാണപ്പെടുന്ന മറ്റ് വിറ്റാമിനുകളെയും ധാതുക്കളെയും ആഗിരണം ചെയ്യാനും ഇവയ്ക്ക് സാധിക്കും.

ബ്രസീൽ നട്സ്...

ശരീരത്തിന് ആവശ്യമായ ഒരു മൈക്രോ ന്യൂട്രിയന്റാണ് സെലിനിയം. T4-നെ T3 ആക്കി മാറ്റാൻ സെലിനിയം ആവശ്യമാണ്. ബ്രസീൽ നട്‌സും ഈ പോഷകത്തിന്റെ ഏറ്റവും മികച്ച പ്രകൃതിദത്ത സ്രോതസ്സുകളിൽ ഒന്നാണ്. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.

അവാക്കാഡോ...

ആന്റിഓക്‌സിഡന്റുകൾ, നല്ല കൊഴുപ്പ്, നാരുകൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ നിറഞ്ഞ അവാക്കാഡോ തൈറോയ്ഡ് ഗ്രന്ഥിയുടെ അസന്തുലിതാവസ്ഥയുള്ളവർക്ക് അത്യന്താപേക്ഷിതമാണ്.

ബ്രൊക്കോളി...

ബ്രൊക്കോളിയിൽ കാൽസ്യം, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കാനും നാരുകളാൽ സമ്പുഷ്ടമാണ്.

പിരീഡ്സ് വേദന കുറയ്ക്കാം; സ്ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ടത്...
 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം