
സ്ത്രീകളെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള സമയമാണ് ആർത്തവ കാലം. വയറ് വേദന, തലകറക്കം, ചർദ്ദി, നടുവേദന ഇങ്ങനെ പല പ്രശ്നങ്ങളിലൂടെയാണ് ആര്‌ത്തവ കാലം കടന്നു പോകുന്നത്. ആർത്തവ സമയത്തുണ്ടാകുന്ന ഓരോ ശരീരവേദനയുടെയും കാഠിന്യം പലരിലും പല തരത്തിലായിരിക്കും.
വേദന സഹിക്കാൻ പറ്റാത്ത അവസരങ്ങളിൽ മിക്ക സ്ത്രീകളും വേദന സംഹാരികളിലാണ് അഭയം തേടുക. ആർത്തവ വേദന കുറയ്ക്കാൻ പലരും മരുന്ന് കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശം കൂടാതെയാണ്. ഇത് ഭാവിയിൽ വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം. ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കുന്നതിന് ചില ഭക്ഷണങ്ങൾ സഹായിച്ചേക്കാം. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നതാണ് ഇനി പറയുന്നത്...
വാഴപ്പഴം...
വാഴപ്പഴം ആർത്തവ വേദന കുറയ്ക്കുന്നതിന് സഹായകരമാണ്. നാരുകളാൽ സമ്പന്നമായ വാഴപ്പഴം ആർത്തവ വേദനയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ചീര...
ചീരയിൽ മഗ്നീഷ്യം, വിറ്റാമിൻ ബി 6, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആർത്തവ വേദന കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആർത്തവസമയത്ത് വയറുവേദനയും മലബന്ധ പ്രശ്നവും കുറയ്ക്കാൻ ചീര സഹായകമാണ്.
ഓറഞ്ച്...
ആർത്തവ വേദന അകറ്റുന്നതിന് മികച്ചതാണ് ഓറഞ്ച്. ഓറഞ്ചിൽ നാരങ്ങയേക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അവയിൽ മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ഡി എന്നിവയും അടങ്ങിയിട്ടുണ്ട്.
തെെര്...
ആർത്തവ സമയത്ത് തൈര് കഴിക്കുന്നത് ഉത്കണ്ഠയും വിഷാദവും കുറയ്ക്കുന്നതിനൊപ്പം പേശി വേദനയും മലബന്ധവും കുറയ്ക്കാൻ സഹായിക്കുന്നു.
ചെറി...
ശരീരത്തിലെ വീക്കം കുറയ്ക്കുന്ന ആന്തോസയാനിനുകൾ ചെറിയിൽ അടങ്ങിയിട്ടുണ്ട്. വയറ് വേദനയും മറ്റ് അസ്വസ്ഥകളും കുറയ്ക്കാനും ചെറി സഹായകമാണ്.
ഇഞ്ചി...
ഇഞ്ചി ചായ പതിവായി കുടിക്കുന്നത് ആർത്തവ വേദനയും മലബന്ധ പ്രശ്നവും ലഘൂകരിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
വിറ്റാമിൻ കെയുടെ കുറവ് ആർത്തവത്തെ ബാധിക്കുമോ? ഡോക്ടർ പറയുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam