
ദിവസത്തിലെ വലിയൊരു സമയം യാത്രകൾക്കായി മാറ്റിവെക്കുന്നവരാണ് പലരും. എന്നാൽ ഭാരമേറിയ ബാഗുകൾ ചുമക്കുന്നതും, മണിക്കൂറുകളോളം നിൽക്കുന്നതും, ട്രാഫിക്കിൽ അധികനേരം ഇരുന്ന് യാത്ര ചെയ്യുന്നതുമെല്ലാം നട്ടെല്ലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാം. യാത്രകൾക്കിടയിൽ നാം വരുത്തുന്ന 7 തെറ്റായ ശീലങ്ങൾ ഇവയാണ്.
ബാഗുകളുടെ അമിതഭാരം നട്ടെല്ലിൽ അനാവശ്യമായ സമ്മർദ്ദം ചെലുത്തുകയും അത് കടുത്ത പുറംവേദനയ്ക്ക് കാരണമാവുകയും ചെയ്യും.
തുടർച്ചയായി ബൈക്കുകളിലും സ്കൂട്ടറുകളിലും യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ബാലൻസിംഗ്, പെട്ടെന്നുള്ള ബ്രേക്കിംഗ്, റോഡിലെ കുഴികൾ എന്നിവ കഴുത്തിനും താഴ്ഭാഗത്തെ നട്ടെല്ലിനും വലിയ ആയാസമുണ്ടാക്കുന്നു.
ബസുകളുടെ പിൻസീറ്റിലെ യാത്ര
ബസിന്റെ പുറകുവശത്തെ സീറ്റുകളിൽ റോഡിലെ കുലുക്കവും ആഘാതവും കൂടുതലായി അനുഭവപ്പെടും. ഇത് നട്ടെല്ലിന്റെ താഴ്ഭാഗത്തിന് കടുത്ത ആഘാതമേൽപ്പിക്കുന്നു.
കാറിലെ തെറ്റായ ഇരിപ്പുരീതി
ദീർഘദൂര കാർ യാത്രകളിൽ നട്ടെല്ലിന് പിന്തുണ നൽകാതെ തെറ്റായ രീതിയിൽ ഇരുന്ന് യാത്ര ചെയ്യുന്നത് കഴുത്തിലെയും നട്ടെല്ലിലെയും പേശികൾക്ക് ക്ഷതമുണ്ടാക്കും.
തുടർച്ചയായി ഫോണിലേക്ക് നോക്കുന്നത്
യാത്രയിലുടനീളം തല താഴേക്ക് കുനിച്ച് ഫോൺ ഉപയോഗിക്കുന്നത് കഴുത്തിലെ പേശികൾക്ക് അമിത ആയാസവും കാഴ്ചയ്ക്ക് മങ്ങലും വരുത്തിവെക്കും.
തിരക്കേറിയ സമയങ്ങളിലെ ട്രെയിൻ യാത്ര
തിരക്കുള്ള സമയങ്ങളിൽ ട്രെയിനിൽ നിന്ന് യാത്ര ചെയ്യുന്നത് ശരീരത്തിന് വലിയ ആയാസമുണ്ടാക്കും. സാധ്യമെങ്കിൽ തിരക്കില്ലാത്ത സമയങ്ങളിൽ യാത്ര ചെയ്യാനും ഇരിപ്പിടങ്ങൾ ഉറപ്പാക്കാനും ശ്രമിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam