പാത്രത്തിലെ കറ കളയാം ഈസിയായി ; ഇതാ ചില പൊടിക്കെെകൾ

Published : Feb 24, 2023, 07:52 PM IST
പാത്രത്തിലെ കറ കളയാം ഈസിയായി ; ഇതാ ചില പൊടിക്കെെകൾ

Synopsis

പാത്രത്തിലെ കറ മാറാൻ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ എന്നത്. വളരെ വേഗത്തില്‍ പാത്രങ്ങളിലെ കറ മാറ്റിയെടുക്കാന്‍ ഇത് സഹായിക്കുന്നതാണ്. നാരങ്ങ നീരും ബേക്കിംഗ് സോഡയും ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കണം. മിശ്രിതം തയ്യാറാക്കിയ ശേഷം ആ പേസ്റ്റ് ഉപയോ​ഗിച്ച് പാത്രം കഴുകുക. ഇത് കറ മാറി കിട്ടാൻ സഹായിക്കും.  

പാത്രങ്ങൾ നമ്മൾ പതിവായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പാത്രത്തിന്റെ അകത്തും പുറത്തും കറ പിടിച്ചിരിക്കുന്നത് സ്വാഭാവികമാണ്. ഇത്തരം കറകൾ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കുകയില്ല. ചിലപ്പോൾ പഴക്കം ചെന്നവയാകാം. ചിലത്, കറികളിലെ ഓയിൽ കട്ടിപിടിച്ച് ഇരിക്കുന്നവയാകാം. എന്ത് തന്നെയായാലും പാത്രത്തിലെ കറ മാറാൻ ചില പൊടിക്കെെകൾ പരീക്ഷിക്കാം...

ബേക്കിംഗ് സോഡ...

പാത്രത്തിലെ കറ മാറാൻ ഏറ്റവും നല്ല മാർഗ്ഗമാണ് ബേക്കിംഗ് സോഡ എന്നത്. വളരെ വേഗത്തിൽ പാത്രങ്ങളിലെ കറ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നതാണ്. നാരങ്ങ നീരും ബേക്കിംഗ് സോഡയും ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കണം. മിശ്രിതം തയ്യാറാക്കിയ ശേഷം ആ പേസ്റ്റ് ഉപയോ​ഗിച്ച് പാത്രം കഴുകുക. ഇത് കറ മാറി കിട്ടാൻ സഹായിക്കും.

 വിനാ​ഗിരി...

വിനാ​ഗിരിയാണ് കറ മാറാൻ സഹായിക്കുന്ന മറ്റൊരു വസ്തു എന്ന് പറയുന്നത്. ആദ്യമായി കരിഞ്ഞ പാത്രത്തിൽ പകുതി വെള്ളമെടുക്കുക. അതിലേക്ക് വിനാഗിരി ചേർക്കുക. എന്നിട്ട് അടുപ്പത്ത് വച്ച്‌ ചൂടാക്കുക. വിനാഗിരിയും വെള്ളവും തിളച്ച്‌ തുടങ്ങുമ്പോൾ അടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ ഇളകി മാറുന്നതായി കാണാം. 

ചൂടു വെള്ളം...

ആദ്യം നല്ല ചൂടു വെള്ളത്തിൽ അൽപം ഉപ്പിട്ട് വയ്ക്കുക. കുറച്ചൊന്ന് തണുത്തതിന് ശേഷം കരി പിടിച്ച പാത്രം ഈ വെള്ളം ഉപയോ​ഗിച്ച് കഴുകുക. കറ മാറാൻ മാത്രമല്ല വെട്ടിത്തിളങ്ങാനും നല്ലതാണ്. 

ഉരുളക്കിഴങ്ങ്...

ഉരുളക്കിഴങ്ങിൽ ഓക്സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തുരുമ്പിനെ അലിയിക്കുന്നു. ഉരുളക്കിഴങ്ങിന്റെ അറ്റത്ത് കുറച്ച് ലിക്വിഡ് സോപ്പിൽ മുക്കി സ്‌ക്രബ് ചെയ്യുക. കറ മാറി പാത്രങ്ങൾ വൃത്തിയായിരിക്കാൻ ഇവ സഹായകമാണ്. 

പുരുഷന്മാർക്കുള്ള എട്ട് ആന്റി-ഏജിംഗ് ഭക്ഷണങ്ങളിതാ...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ