ഈ പാനീയങ്ങൾ കുടിക്കൂ, കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും

Published : Aug 28, 2023, 04:11 PM IST
ഈ പാനീയങ്ങൾ കുടിക്കൂ, കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും

Synopsis

ഗ്രീൻ ടീ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ചായയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റായ കാറ്റെച്ചിനുകൾ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.  

പലരും പേടിയോടെ നോക്കി കാണുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ നില ആരോഗ്യകരമായി നിലനിർത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനും പ്രധാന പങ്കുവഹിക്കുന്നു. മാത്രമല്ല,  ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിലും ഹൃദയ സംബന്ധമായ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കും.

രക്തത്തിൽ കാണപ്പെടുന്ന ഒരു മെഴുക് പദാർത്ഥമാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. ആരോഗ്യമുള്ള കോശങ്ങൾ നിർമ്മിക്കാൻ ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും.

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം, പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും പരിമിതപ്പെടുത്തുന്നത് പ്രധാനമാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

​ഗ്രീൻ ടീ...

ഗ്രീൻ ടീ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ചായയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റായ കാറ്റെച്ചിനുകൾ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.

ചെമ്പരത്തി ചായ...

ചെമ്പരത്തി ചായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു., ഇത് ഹൃദ്രോഗത്തിനുള്ള മറ്റൊരു അപകട ഘടകമാണ്. ഒരു പഠനത്തിൽ ചെമ്പരത്തി ചായ കുടിക്കുന്ന ആളുകൾക്ക് നല്ല കൊളസ്ട്രോൾ വർദ്ധിടപ്പിക്കുന്നതായി കണ്ടെത്തി.

ഓട്സ് മിൽക്ക്...

ഓട്‌സ് പാലിൽ ഉയർന്ന അളവിൽ ബീറ്റാ ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യ ഗുണങ്ങളുള്ള ഒരു തരം ലയിക്കുന്ന നാരുകൾ ഓട്സിൽ അടങ്ങിയിട്ടുണ്ട്. 

ഓറ‍ഞ്ച് ജ്യൂസ്...

ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് മൊത്തം കൊളസ്‌ട്രോളും എൽഡിഎൽ കൊളസ്‌ട്രോളും കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

ബീറ്റ്റൂട്ട് ജ്യൂസ്...

2011-ൽ എലികളിൽ നടത്തിയ ഒരു പഠനത്തിൽ ബീറ്റ്‌റൂട്ട് ജ്യൂസ് മൊത്തം കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കുകയും എച്ച്‌ഡിഎൽ അല്ലെങ്കിൽ “നല്ല” കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി.

ചാടിയ വയർ കുറയ്ക്കാൻ സഹായിക്കുന്ന 7 സൂപ്പർ ഫുഡുകളിതാ...

 

PREV
Read more Articles on
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ