ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ പാലിക്കേണ്ട നാല് കാര്യങ്ങൾ

By Web TeamFirst Published May 6, 2020, 8:41 PM IST
Highlights

രക്തസമ്മര്‍ദ്ദം ശരീരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാവും. ചിട്ടയായ ഭക്ഷണക്രമവും നിത്യേനയുള്ള വ്യായാമത്തിലൂടെയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സാധിക്കും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. രക്തസമ്മര്‍ദ്ദം ശരീരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാവും. ചിട്ടയായ ഭക്ഷണക്രമവും നിത്യേനയുള്ള വ്യായാമത്തിലൂടെയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സാധിക്കും.

തെറ്റായ ഭക്ഷണക്രമം, അനാരോഗ്യകരമായ ജീവിതശൈലി, സമ്മർദ്ദം എന്നിവ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നതിന് കാരണമാണ്. ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, മൂക്കിൽ നിന്ന് രക്തസ്രാവം, തലവേദന, ക്രമരഹിതമായ ഹൃദയമിടിപ്പ്, നെഞ്ചുവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാം. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ പാലിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

1. ചിട്ടയായ ഭക്ഷണരീതി...

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നതാണ് പ്രധാനം. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഡയറ്റിൽ ഉൾപ്പെടുത്തുക. ഉപ്പ് , പഞ്ചസാര എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്താവുന്നതാണ്. വാഴപ്പഴം, ചീര, കടല, വെള്ളരിക്ക എന്നിവയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.

 

ഉയ‌ർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം സമ്പുഷ്ടമായ നാല് ഭക്ഷണങ്ങൾ...

2. സമ്മർദ്ദം നിയന്ത്രിക്കുക...

സമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ പലവിധത്തിൽ ബാധിക്കും. ഇത് ഉൽ‌പാദനക്ഷമതയെയും ആരോഗ്യത്തെയും ബാധിക്കും. മാനസിക സംഘർഷം കുറയ്ക്കുകയെന്നത് ഹൃദ്രോഗത്തെ നിയന്ത്രിച്ചു നിർത്താനുള്ള ഫലപ്രദമായ ഒരു മാർഗമാണ്.

 

3. ശരീരഭാരം നിയന്ത്രിക്കുക...

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഭാരം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുക, ശീതള പാനീയങ്ങള്‍ ഒഴിവാക്കുക, പതിവായി വ്യായാമം ചെയ്യുക, ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുക ഈ നാല് കാര്യങ്ങൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. പതിവായി വ്യായാമം ചെയ്യുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഏറെ ​ഗുണം ചെയ്യും.

 

ഈ മൂന്ന് ജ്യൂസുകൾ കുടിച്ചാൽ രക്തസമ്മര്‍ദ്ദം ഉയരാതെ നോക്കാം...

‌4. ഇവ ഒഴിവാക്കുക...

അധികനേരം ടിവിയുടെ മുന്നിലിരിക്കുക, അനാരോഗ്യകരമായ ലഘുഭക്ഷണം, കോള പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കുക ഇവ ഒഴിവാക്കിയാൽ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനാകും.

click me!