Health Tips : തണുപ്പുകാലത്ത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

Published : Feb 03, 2025, 11:06 AM ISTUpdated : Feb 03, 2025, 11:15 AM IST
Health Tips :  തണുപ്പുകാലത്ത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

Synopsis

ഒമേഗ -3 ഫാറ്റി ആസിഡുകൾ, ഫൈബർ, പൊട്ടാസ്യം, പോളിഫെനോൾ എന്നിവ അടങ്ങിയ ഭക്ഷണം ഹൃദയത്തെ ആരോ​ഗ്യകരമായി നിലനിർത്തുന്നു. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.  

ചില ശൈത്യകാല ഭക്ഷണങ്ങൾ അവശ്യ പോഷകങ്ങൾ, ആൻ്റിഓക്‌സിഡൻ്റുകൾ, ഫൈബർ എന്നിവ നൽകിക്കൊണ്ട് ഹൃദയാരോഗ്യം വർദ്ധിപ്പിക്കും. ശൈത്യകാലത്ത്, കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങളും ജീവിതശെെലിയിലെ മാറ്റങ്ങളും കാരണം ആളുകൾക്ക് പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിക്കുന്നു. 
തണുപ്പുകാലത്ത് ഹൃദയത്തെ സംരക്ഷിക്കാൻ വ്യായാമം മാത്രമല്ല ഭക്ഷണക്രമവും പ്രധാന പങ്കാണ് വഹിക്കുന്നത്. 

ഒമേഗ -3 ഫാറ്റി ആസിഡുകൾ, ഫൈബർ, പൊട്ടാസ്യം, പോളിഫെനോൾ എന്നിവ അടങ്ങിയ ഭക്ഷണം ഹൃദയത്തെ ആരോ​ഗ്യകരമായി നിലനിർത്തുന്നു. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
തണുപ്പുകാലത്ത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ.

ഒന്ന്

ഓറഞ്ചിൽ വിറ്റാമിൻ സി, പൊട്ടാസ്യം, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. ഓറഞ്ചിലെ പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അതേസമയം നാരുകൾ കൊളസ്ട്രോൾ ആഗിരണം കുറയ്ക്കുന്നു. വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

രണ്ട്

ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, മഗ്നീഷ്യം എന്നിവ അടങ്ങിയ നട്സ് ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ഒമേഗ -3 വീക്കം കുറയ്ക്കുകയും കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം മഗ്നീഷ്യം ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്നു. 

മൂന്ന്

മാതളനാരങ്ങയിൽ പോളിഫെനോൾസ് എന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാതളനാരങ്ങ ജ്യൂസ് രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

നാല്

രക്തസമ്മർദ്ദവും കൊളസ്‌ട്രോളിൻ്റെ അളവും കുറയ്ക്കാനും വെളുത്തുള്ളി സഹായകമാണ്. ഇതിലെ അല്ലിസിൻ എന്ന സംയുക്തം രുചി കൂട്ടുകയും ഹൃദയ സംബന്ധമായ ഗുണങ്ങൾ നൽകുകയും ചെയ്യുന്നു.

അഞ്ച്

ക്യാരറ്റിൽ ബീറ്റാ കരോട്ടിൻ, ഫൈബർ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്തുകൊണ്ട് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. 

ആറ്

ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരം നൈട്രിക് ഓക്സൈഡായി പരിവർത്തനം ചെയ്യുന്നു. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും ഫൈബറും ബീറ്റ് റൂട്ടിൽ അടങ്ങിയിട്ടുണ്ട്. 

ബജറ്റിൽ താരമായി മഖാന ; പോഷക സമൃദ്ധവും രുചികരവും, എന്താണ് മഖാന?

 

 

PREV
Read more Articles on
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ