മുഖം തിളങ്ങാൻ വൈറ്റമിൻ-സി സിറം; പക്ഷേ ഇതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം...

Published : Jul 18, 2023, 04:28 PM IST
മുഖം തിളങ്ങാൻ വൈറ്റമിൻ-സി സിറം; പക്ഷേ ഇതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം...

Synopsis

ആദ്യം നിങ്ങളുടെ സ്കിൻ ടൈപ്പ് നിങ്ങള്‍ മനസിലാക്കിയിരിക്കണം. ഓരോ വ്യക്തിയുടെയും സ്കിൻ ടൈപ്പ് വ്യത്യസ്തമായിരിക്കും. അതിനാല്‍ തന്നെ വൈറ്റമിൻ-സി സിറം ആയാലും ചിലപ്പോള്‍ അത് നിങ്ങള്‍ക്ക് യോജിച്ചെന്ന് വരില്ല. 

ചര്‍മ്മം ആരോഗ്യമുള്ളതും അഴകുള്ളതുമായിരിക്കണമെങ്കില്‍ ചര്‍മ്മത്തെ പരിപാലിക്കാനും അല്‍പം സാവകാശം കണ്ടെത്തേണ്ടി വരാം. എന്നാല്‍ പലര്‍ക്കും ഏറെ മടിയുള്ള കാര്യമാണ് ചര്‍മ്മ പരിപാലനം. എപ്പോഴെങ്കിലും ഒരാവേശത്തിന് ഒന്നോ രണ്ടോ ദിവസം ശ്രദ്ധിച്ചാല്‍ മാത്രം പോര, പതിവായി തന്നെ ചര്‍മ്മപരിപാലനത്തിനായി ചിലത് നമുക്ക് ചെയ്യേണ്ടതുണ്ട്.

ഇത്തരത്തില്‍ ഇന്ന് പലരും തങ്ങളുടെ സ്കിൻ കെയര്‍ റുട്ടീനില്‍ ചേര്‍ത്തിരിക്കുന്നൊരു കാര്യമാണ് വൈറ്റമിൻ-സി സിറത്തിന്‍റെ ഉപയോഗം. നമുക്കറിയാം, വൈറ്റമിൻ-സി ആണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും അഴകിനെയും നേരിട്ട് സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം. 

അതിനാലാണ് വൈറ്റമിൻ-സി കാര്യമായി അടങ്ങിയ പച്ചക്കറികളും പഴങ്ങളും നിത്യവും ഡയറ്റിലുള്‍പ്പെടുത്തണമെന്ന് പറയുന്നത് പോലും. 'നാച്വറല്‍' ആയി നാം മുഖത്തിടാറുള്ള മാസ്കുകള്‍ പോലും ശ്രദ്ധിച്ചാല്‍ മനസിലാകും അധികവും വൈറ്റമിൻ-സി നേടാനുള്ള മാര്‍ഗങ്ങളാണ്.

എന്തായാലും വൈറ്റമിൻ-സി മുഖത്തിന് ഏറെ ഗുണകരമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ വൈറ്റമിൻ-സി സിറം ആണ് ഉപയോഗിക്കാൻ പോകുന്നതെങ്കില്‍ ഇതിന് മുമ്പ് ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം.

ആദ്യം നിങ്ങളുടെ സ്കിൻ ടൈപ്പ് നിങ്ങള്‍ മനസിലാക്കിയിരിക്കണം. ഓരോ വ്യക്തിയുടെയും സ്കിൻ ടൈപ്പ് വ്യത്യസ്തമായിരിക്കും. അതിനാല്‍ തന്നെ വൈറ്റമിൻ-സി സിറം ആയാലും ചിലപ്പോള്‍ അത് നിങ്ങള്‍ക്ക് യോജിച്ചെന്ന് വരില്ല. 

ഇക്കാര്യം മനസിലാക്കുന്നതിനായി ആദ്യമെല്ലാം വളരെ കുറവ് അളവില്‍ മാത്രം വൈറ്റമിൻ-സി സിറം മുഖത്ത് അപ്ലൈ ചെയ്യാം. എന്നിട്ട് മുഖത്ത് തിണര്‍പ്പ്, അധികം എണ്ണമയം, അസ്വസ്ഥത, മുഖക്കുരു ഒന്നും ഉണ്ടാകുന്നില്ല എങ്കില്‍ തുടര്‍ന്നും ഇതുപയോഗിക്കാം. എന്തായാലും അളവ് കുറവില്‍ നിന്ന് പതിയെ കൂട്ടിക്കൊണ്ട് വന്നാല്‍ മതി.

അതുപോലെ തന്നെ പലരും വൈറ്റമിൻ-സി സിറം പതിവായി അപ്ലൈ ചെയ്യാറുണ്ട്. എല്ലാവര്‍ക്കും സത്യത്തില്‍ ഇത് പതിവായി തേക്കേണ്ട കാര്യമില്ല. ഇക്കാര്യവും ഒന്ന് പരിശോധിച്ച ശേഷം ചെയ്താല്‍ മതി. അല്ലെങ്കില്‍ മുഖക്കുരു ഉണ്ടാകുന്നതിനും മറ്റും കാരണമാകും. 

സിറം ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ ഈ ഉത്പന്നത്തില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ വായിച്ചുമനസിലാക്കണം. ഏത് സ്കിൻ കെയര്‍ ഉത്പന്നവും അതില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ഉപയോഗിക്കേണ്ടത്. കാരണം ഓരോ ബ്രാൻഡിന്‍റെയും ഉത്പന്നങ്ങളില്‍ വ്യത്യാസങ്ങള്‍ വരാം. 

സിറം തേക്കുമ്പോഴും മുഖത്ത് ചൊറിച്ചില്‍, തിണര്‍പ്പ്, ചുവന്ന നിറം വരിക, അസ്വസ്ഥത, വല്ലാത്ത നീറ്റല്‍ പോലുള്ള പ്രശ്നങ്ങള്‍ കാണുന്നപക്ഷം ആ ഉത്പന്നം ഉപയോഗിക്കാതിരിക്കുക. തുടര്‍ന്ന് ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് വേണ്ട നിര്‍ദേശം തേടിയ ശേഷം മാത്രം പിന്നീടും ഉപയോഗിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാം. 

Also Read:- കുളിക്കുന്ന സോപ്പ് ഒന്നിലധികം പേര്‍ ഉപയോഗിക്കുന്നതില്‍ പ്രശ്നമുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ