ചിലര്‍ക്ക് രണ്ട് നേരവും നിര്‍ബന്ധമായി കുളിച്ചാല്‍ തൃപ്തിയായി. മറ്റ് ചിലര്‍ക്ക് പുറത്തുപോയി വന്നാല്‍ കൈകാലുകളും മുഖവുമെല്ലാം വൃത്തിയാക്കുകയോ- അല്ലെങ്കില്‍ കുളിക്കുകയോ ചെയ്തില്ലെങ്കില്‍ ആശങ്കയാണ്. ഇങ്ങനെ പല തോതിലാണ് വ്യക്തിശുചിത്വമുണ്ടായിരിക്കുക.
വ്യക്തി ശുചിത്വമുണ്ടെങ്കില്‍ വലിയൊരു പരിധി വരെ പല ആരോഗ്യപ്രശ്നങ്ങളും നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. എന്നാല്‍ വ്യക്തിശുചിത്വമെന്നത് പലയിടങ്ങളിലും പലരെയും സംബന്ധിച്ച് വ്യത്യസ്തമായ തോതിലാണ് ഉണ്ടായിരിക്കുക.
ചിലര്‍ക്ക് രണ്ട് നേരവും നിര്‍ബന്ധമായി കുളിച്ചാല്‍ തൃപ്തിയായി. മറ്റ് ചിലര്‍ക്ക് പുറത്തുപോയി വന്നാല്‍ കൈകാലുകളും മുഖവുമെല്ലാം വൃത്തിയാക്കുകയോ- അല്ലെങ്കില്‍ കുളിക്കുകയോ ചെയ്തില്ലെങ്കില്‍ ആശങ്കയാണ്. ഇങ്ങനെ പല തോതിലാണ് വ്യക്തിശുചിത്വമുണ്ടായിരിക്കുക. എന്തായാലും നാം ശരീരവും നമ്മുടെ ചുറ്റുപാടുകളും ശുചിയായി കൊണ്ടുനടക്കുന്നതാണ് എപ്പോഴും സുരക്ഷ.
ഇതുമായി ബന്ധപ്പെട്ട് പലര്‍ക്കും ഉണ്ടാകാൻ സാധ്യതയുള്ളൊരു സംശയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒരു സോപ്പ് തന്നെ പലരും കുളിക്കാൻ ഉപയോഗിക്കാമോ എന്നതാണീ സംശയം. ഇക്കാര്യത്തില്‍ പെട്ടെന്നൊരു ഉത്തരം നല്‍കാൻ സാധിക്കില്ല.
ഹോസ്റ്റലിലോ മറ്റിടങ്ങളില്‍ താമസിക്കുമ്പോഴോ എല്ലാം കഴിയുന്നതും ഒരു വ്യക്തി ഉപയോഗിക്കുന്ന സോപ്പ് മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. കാരണം സ്കിൻ അലര്‍ജികള്‍ പോലുള്ള പ്രശ്നങ്ങള്‍ പടരാൻ സോപ്പ് പങ്കുവയ്ക്കുന്നത് കാരണമാകും എന്നതിനാലാണിത്.
അതേസമയം ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നുണ്ടങ്കില്‍ സ്കിൻ പ്രശ്നങ്ങളൊന്നുമില്ലാത്ത സാഹചര്യമാണെങ്കില്‍ സോപ്പ് പങ്കുവയ്ക്കുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ല. എന്നാല്‍ സോപ്പ് വഴിയും രോഗാണുക്കള്‍ ശരീരത്തിലെത്തുമെന്ന സാധ്യത പൂര്‍ണമായും തള്ളിക്കളയാൻ സാധിക്കില്ല.
സോപ്പ് രോഗാണുക്കളെ നശിപ്പിക്കാനുപയോഗിക്കുന്ന സാധനമാണല്ലോ, അങ്ങനെയെങ്കില്‍ സോപ്പില്‍ എങ്ങനെയാണ് രോഗാണുക്കളുണ്ടാവുക എന്ന് സംശയിക്കരുത്. സോപ്പിലും രോഗാണുക്കള്‍- പ്രത്യേകിച്ച് ടോയ്‍ലറ്റിലെല്ലാം കാണപ്പെടുന്ന ബാക്ടീരിയകളെ കാണാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇ-കോളി, സാല്‍മോണെല്ല, ഷിഗെല്ല എന്നീ ബാക്ടീരിയകളും നോറോവൈറസ്, റോട്ടാവൈറസ് എന്നീ വൈറസുകളുമെല്ലാം ഇതിനുദാഹരണമാണ്.
ഈ രോഗാണുക്കള്‍ നമ്മുടെ ചര്‍മ്മത്തില്‍ ചെറിയ മുറിവുകളോ പൊട്ടലോ എല്ലാമുണ്ടെങ്കില്‍ അതുവഴി ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യും. എന്നാല്‍ ഗൗരവമുള്ള പല രോഗങ്ങളും അങ്ങനെ സോപ്പ് വഴി പകരില്ല എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം എംആര്‍എസ്എ (മെത്തിസിലിൻ റെസിസ്റ്റന്‍റ് സ്റ്റഫൈലോക്കോക്കസ് ഓറസ്) എന്ന അണുബാധ സോപ്പിലൂടെ പകരുന്നത് ആയതിനാല്‍ തന്നെ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം തന്നെ മറ്റ് സ്കിൻ രോഗങ്ങളുള്ളവരും ഏറെ കരുതലെടുക്കുക.
ഒരേസമയം പലരും ഉപയോഗിക്കുന്ന സോപ്പാണെങ്കില്‍ അത് ഉപയോഗിക്കുന്നതിന് മുമ്പ് ഒന്ന് കഴുകുന്നത് നല്ലതാണ്. അതുപോലെ സോപ്പ് എപ്പോഴും നനഞ്ഞിരിക്കുന്നതും രോഗാണുക്കള്‍ കൂടാൻ കാരണമാകും. അതിനാല്‍ നനവ് ഇരിക്കാത്ത വിധത്തിലായിരിക്കണം സോപ്പ് വയ്ക്കേണ്ടത്.
Also Read:- ടോയ്‍ലറ്റിലേക്ക് ഫോണ്‍ കൊണ്ടുപോകുന്ന ശീലമുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

