പാൻക്രിയാസ് ക്യാൻസര്‍ സാധ്യത കുറയ്ക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം...

Published : Jul 08, 2023, 09:33 PM IST
പാൻക്രിയാസ് ക്യാൻസര്‍ സാധ്യത കുറയ്ക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം...

Synopsis

പാൻക്രിയാസ് ഗ്രന്ഥിയാണ് നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ എൻസൈമുകള്‍ ഉത്പാദിപ്പിക്കുന്നത്. അതുപോലെ തന്നെ ചില ഹോര്‍മോണുകളും. അതിനാല്‍ തന്നെ പാൻക്രിയാസ് ബാധിക്കപ്പെട്ടാല്‍ അത് ഇപ്പറഞ്ഞ പ്രവര്‍ത്തനങ്ങളെയെല്ലാം ബാധിക്കും. ഇത്തരത്തില്‍ പാൻക്രിയാസ് ബാധിക്കപ്പെടുന്ന ഒരവസ്ഥയാണ് ക്യാൻസര്‍.

പാൻക്രിയാസ് ഗ്രന്ഥിയെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. എന്നാല്‍ പാൻക്രിയാസ് ഗ്രന്ഥിയുടെ ധര്‍മ്മം, അതായത് അത് എങ്ങനെയാണ് നമ്മുടെ ശരീരത്തില്‍ പ്രധാനമാകുന്നത് എന്നതിനെ കുറിച്ച് അധികപേര്‍ക്കും അറിവുണ്ടായിരിക്കില്ല. 

പാൻക്രിയാസ് ഗ്രന്ഥിയാണ് നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ എൻസൈമുകള്‍ ഉത്പാദിപ്പിക്കുന്നത്. അതുപോലെ തന്നെ ചില ഹോര്‍മോണുകളും. അതിനാല്‍ തന്നെ പാൻക്രിയാസ് ബാധിക്കപ്പെട്ടാല്‍ അത് ഇപ്പറഞ്ഞ പ്രവര്‍ത്തനങ്ങളെയെല്ലാം ബാധിക്കും. ഇത്തരത്തില്‍ പാൻക്രിയാസ് ബാധിക്കപ്പെടുന്ന ഒരവസ്ഥയാണ് ക്യാൻസര്‍.

പാൻക്രിയാസ് ക്യാൻസര്‍ പലപ്പോഴും ലക്ഷണങ്ങളിലൂടെ മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ഇത് രോഗനിര്‍ണയത്തിനും സമയത്തിന് ചികിത്സ തേടുന്നതിനുമെല്ലാം വിഘാതമാകുന്നു. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം പാൻക്രിയാസ് ക്യാൻസര്‍ തീവ്രതയേറിയ ക്യാൻസര്‍ ആയി മാറുകയാണ്. നമ്മുടെ ചില മോശം ജീവിതരീതികളാണ് പ്രധാനമായും പാൻക്രിയാസ് ക്യാൻസറിലേക്ക് നയിക്കുന്നത്. അവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

പുകവലി

പാൻക്രിയാസ് ക്യാൻസര്‍ എന്നല്ല വിവിധ തരം ക്യാൻസറുകളിലേക്കെല്ലാം നമ്മെ നയിക്കാവുന്നൊരു മോശം ശീലമാണ് പുകവലി. പാൻക്രിയാസ് ക്യാൻസറിന്‍റെ കാര്യത്തിലും പുകവലിക്ക് വലിയ പങ്കുണ്ട്. ഏതാണ്ട് 20-30 ശതമാനം പാൻക്രിയാസ് ക്യാൻസര്‍ കേസുകളും വരുന്നത് പുകവലിയിലൂടെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

അമിതവണ്ണം

അമിതവണ്ണമുള്ളവരെല്ലാം അനാരോഗ്യകരമായ അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ് എന്നര്‍ത്ഥമില്ല. എന്നാല്‍ ധാരാളം പേരില്‍ അമിതവണ്ണം പല അനുബന്ധപ്രശ്നങ്ങള്‍ക്കും ഇടയാക്കാറുണ്ട്. അത്തരത്തിലൊരു സാധ്യത പാൻക്രിയാസ് ക്യാൻസറിനുമുണ്ട്. 

പ്രമേഹം

ടൈപ്പ് 2 പ്രമേഹവും ചിലരില്‍ പാൻക്രിയാസ് ക്യാൻസറിലേക്കുള്ള സാധ്യത തുറക്കാറുണ്ട്. 

മദ്യപാനം

പുകവലി പോലെ തന്നെ ക്യാൻസറിലേക്ക് നമ്മെ നയിക്കാവുന്ന മറ്റൊരു കാരണമാണ് മദ്യപാനം. പാൻക്രിയാസ് ക്യാൻസറിലും മദ്യപാനം ഒരു കാരണമായി വരുന്നു. 

പ്രോസസ്ഡ് മീറ്റ്

ഇന്ന് പ്രോസസ്ഡ് മീറ്റ് കഴിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇതും പാൻക്രിയാസ് ക്യാൻസറിലേക്ക് നയിച്ചേക്കാവുന്നൊരു കാരണമാണ്. 

Also Read:- ഹാര്‍ട്ട് അറ്റാക്ക് സ്ത്രീകളില്‍ കൂടുതല്‍ ഗുരുതരമോ? എന്താണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം