ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

Published : Apr 12, 2023, 10:47 AM IST
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

Synopsis

പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവുമാണ് ഇതിന് വില്ലനായി വരുന്നത്. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം.

ശ്വാസകോശത്തിന്‍റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ശ്വാസകോശത്തിനുണ്ടാകുന്ന അനാരോഗ്യം ചിലപ്പോഴൊക്കെ ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാം. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് നല്ലൊരു വിഭാഗം ശ്വാസകോശസംബന്ധമായ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.  പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവുമാണ് ഇതിന് വില്ലനായി വരുന്നത്.  പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ  ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. 

ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...

ഒന്ന്...

ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും ഡിയും ഒമേഗ ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞടുത്ത് കഴിക്കാം. അതിനാല്‍ ആപ്പിള്‍, വാൾനട്ട്,  ബ്രൊക്കോളി, ബീൻസ്, ബെറിപ്പഴങ്ങൾ, പപ്പായ, പൈനാപ്പിൾ, കിവി, കാബേജ്, ക്യാരറ്റ്, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...

ദിവസവും വ്യായാമം ചെയ്യാം. യോഗ, ധ്യാനം തുടങ്ങിയവയും ശീലമാക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ലങ് കപ്പാസിറ്റി കൂട്ടാൻ ഏറ്റവും മികച്ച മാർഗമാണ് ശ്വസനവ്യായാമങ്ങൾ. ഒപ്പം കാർഡിയോ വ്യായാമങ്ങളും ചെയ്യാം. ഓട്ടം, സൈക്ലിങ്, നീന്തൽ ഇവയെല്ലാം നല്ലതാണ്.

മൂന്ന്...

തണുപ്പുള്ള കാലവസ്ഥയില്‍ തുമ്മലും ചുമയും ഒക്കെ പലര്‍ക്കും ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ആവി പിടിക്കുന്നത് നല്ലതാണ്. ഇത് കഫം പുറന്തള്ളാൻ സഹായിക്കും. പതിവായി ആവി പിടിക്കുന്നതോടൊപ്പം ഉപ്പുവെള്ളം വായില്‍ കൊള്ളുന്നതും നല്ലതാണ്.  

നാല്...

ചെറുചൂടുവെള്ളം ധാരാളമായി കുടിക്കാം.  ശരീരത്തിലെ മറ്റ് ഭാഗങ്ങൾക്കെന്ന പോലെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. ഇത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. 

അഞ്ച്...

പുകവലി ഒഴിവാക്കുക. നാല്‍പ്പത് വയസില്‍ കൂടുതലുള്ള പുകവലിക്കാരില്‍ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് ഉണ്ടാകാനുള്ള സാധ്യത ഏറേയാണ്. തുടര്‍ച്ചയായുള്ള ചുമ, കിതപ്പ്, കഫക്കെട്ട്, വലിവ് തുടങ്ങിയവ രോഗലക്ഷണങ്ങളാണ്. പുകവലി നിര്‍ത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും. 

ആറ്...

തുമ്മല്‍, ജലദോഷം, ചുമ എന്നിവയുണ്ടെങ്കില്‍ തുടക്കത്തില്‍ തന്നെ ചികിത്സ തേടുക. 

Also Read: എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍...

 

PREV
Read more Articles on
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ