
ഇന്നത്തെ തിരക്കുപിടിച്ച ജീവിതശെെലിയിൽ സ്ട്രെസ് നിരവധി പേരെ ബാധിക്കുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് സമ്മർദ്ദം ഉണ്ടാകുന്നത്. സ്ട്രെസ് കുറയ്ക്കുന്നതിന് ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനും സമ്മർദ്ദം ഒഴിവാക്കുന്നതിനും സഹായിക്കുന്ന പഴമാണ് വാഴപ്പഴം. വാഴപ്പഴത്തിൽ വിറ്റാമിനുകളും ധാതുക്കളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കുന്നു.
പൊട്ടാസ്യം, വിറ്റാമിൻ ബി 6, വൈറ്റമിൻ സി, ഫൈബർ എന്നിവ അടങ്ങിയ വാഴപ്പഴം സ്മൂത്തികളിലോ ജ്യൂസായോ കുക്കികളിലോ എല്ലാം ചേർത്ത് കഴിക്കാം. ബേക്ക് ചെയ്ത സാധനങ്ങളും ഉണ്ടാക്കാം. ഉത്കണ്ഠയ്ക്ക് വാഴപ്പഴം കഴിക്കുന്നത് മാനസികാവസ്ഥ നിയന്ത്രിക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനുമുള്ള മികച്ച പ്രകൃതിദത്ത പരിഹാരമാണ്. മാനസികാരോഗ്യത്തിന് സഹായിക്കുന്ന വിവിധ വിറ്റാമിനുകളും ധാതുക്കളും സംയുക്തങ്ങളും വാഴപ്പഴത്തിലുണ്ട് അടങ്ങിയിട്ടുണ്ട്.
സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും വാഴപ്പഴം മികച്ചതാണെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് ബയോസയൻസിൽ പ്രസിദ്ധീകരിച്ച പറയുന്നു. വാഴപ്പഴത്തിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം ഉത്കണ്ഠയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നു. കൂടാതെ, മഗ്നീഷ്യം ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാരയും അവയുടെ നാരുകളും ചേർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഗ്ലൂക്കോസിൻ്റെ അളവിലെ ഏറ്റക്കുറച്ചിലുകൾ ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് നയിച്ചേക്കാമെന്നും വിദഗ്ധർ പറയുന്നു.
ആരോഗ്യകരമായ ഗട്ട് മൈക്രോബയോം ബാക്ടീരിയകൾ സ്ട്രെസ് കുറയ്ക്കുന്നതിന് പ്രധാന പങ്കാണ് വഹിക്കുന്നത്. വാഴപ്പഴത്തിൽ പ്രീബയോട്ടിക് നാരുകൾ കൂടുതലാണ്. ഗട്ട് മൈക്രോബയോം ഉത്കണ്ഠയും സങ്കടവും കുറയ്ക്കാൻ സഹായിക്കും.
ശരീരഭാരം കുറയ്ക്കണോ? എങ്കിൽ ഡയറ്റിൽ ഈ പച്ചക്കറി ഉൾപ്പെടുത്തൂ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam