ഈ ശീലം മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും ; പഠനം

By Web TeamFirst Published Jan 8, 2023, 10:16 AM IST
Highlights

പൂന്തോട്ട പരിപാലനം സമ്മർദത്തെയും അമിത ഉത്കണ്ഠയെയും വിഷാദരോ​ഗത്തെയും കുറയ്ക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. പഠനത്തിൽ പങ്കെടുത്തവരാരും നേരത്തേ പൂന്തോട്ടപരിപാലനം ചെയ്തവരല്ല. മാനസിക സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരെയാണ് പഠനത്തിന് വിധേയമാക്കിയത്. 

പൂന്തോട്ടപരിപാലനം  മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ  സഹായിക്കുമെന്ന് പുതിയ പഠനം. പൂന്തോട്ടപരിപാലനം ചെയ്യുന്നവരിൽ നാരുകൾ കൂടുതലായി കഴിക്കുകയും ശാരീരിക പ്രവർത്തനങ്ങൾ വർധിക്കുകയും ചെയ്തതായി ഗവേഷകർ കണ്ടെത്തി. പൂന്തോട്ട പരിപാലനം സമ്മർദത്തെയും അമിത ഉത്കണ്ഠയെയും വിഷാദരോ​ഗത്തെയും കുറയ്ക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

പഠനത്തിൽ പങ്കെടുത്തവരാരും നേരത്തേ പൂന്തോട്ടപരിപാലനം ചെയ്തവരല്ല. മാനസിക സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരെയാണ് പഠനത്തിന് വിധേയമാക്കിയത്. പൂർണ മാനസിക ആരോ​ഗ്യം പുലർത്തുന്നവർക്കും പൂന്തോട്ടപരിപാലനം കൂടുതൽ ​ഗുണം ചെയ്യുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ The University of Colorado Boulderലെ ​പരിസ്ഥിതി പഠന വിഭാഗത്തിലെ ​ഗവേഷകരിലൊരാളായ ജിൽ ലിറ്റ് പറഞ്ഞു. ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് എന്ന ജേണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

'കമ്മ്യൂണിറ്റി ഗാർഡനിംഗിന് കാൻസർ, വിട്ടുമാറാത്ത രോഗങ്ങൾ, മാനസികാരോഗ്യ വൈകല്യങ്ങൾ എന്നിവ തടയുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നതിന് ഈ കണ്ടെത്തലുകൾ വ്യക്തമായ തെളിവുകൾ നൽകുന്നു...'- ജിൽ ലിറ്റ് പറഞ്ഞു.

ലിറ്റ് തന്റെ കരിയറിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് രോഗസാധ്യത കുറയ്ക്കുന്നതിനുള്ള താങ്ങാനാവുന്നതും അളക്കാവുന്നതും സുസ്ഥിരവുമായ മാർഗ്ഗങ്ങൾ കണ്ടെത്താനാണ്. പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ള സമൂഹങ്ങൾക്കിടയിൽ. പഠനങ്ങൾ പറയുന്നത് ​ഗാർഡനിം​ഗ് ചെയ്യുന്ന ആളുകൾ കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ആരോഗ്യമുള്ളവരായി കണ്ടെത്തിയതായി ​ഗവേഷകർ പറയുന്നു. ഒരു ഗ്രാം ഫൈബറിന്റെ വർദ്ധനവ് ആരോഗ്യത്തിൽ വലിയ, നല്ല ഫലങ്ങൾ ഉണ്ടാക്കുമെന്ന് ​ഗവേഷകർ പറയുന്നു.

പ്രകൃതിയെ സ്നേഹിച്ച്‌ വളരുന്ന കുട്ടികൾക്ക് പിന്നീട് ജീവിതത്തിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 55 ശതമാനം കുറവാണെന്ന് മറ്റൊരു പഠനത്തിൽ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി ബോധമുള്ള ഒരു കുട്ടിയെ വളർത്തുന്നതിനുള്ള ഒരു മികച്ച മാർഗം അവരെ പൂന്തോട്ടപരിപാലനം പഠിപ്പിക്കുക എന്നതാണ്. ഒരു കുട്ടിക്ക് പ്രകൃതിയെ വിലമതിക്കാനുള്ള മികച്ച മാർഗമാണ് മണ്ണിൽ വളരുന്നതും കളിക്കുന്നതും.

ആരോഗ്യമുള്ള തലമുടിക്കായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

 

click me!