
പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനം പ്രതി കൂടി വരികയാണ്. 45 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്നവരിൽ ഏകദേശം 20% പേർ പ്രമേഹത്താൽ ബുദ്ധിമുട്ടുന്നതായി 2025 സെപ്റ്റംബറിൽ ദി ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സാധാരണയായി കൃത്യമായ ഭക്ഷണക്രമം മാത്രമല്ല ജീവിതശെെലിയിൽ ചില മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണക്രമത്തിൽ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു മാർഗത്തെ കുറിച്ചാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി പറയുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം ഭക്ഷണത്തിന് ശേഷം 10 മിനിറ്റ് നേരം നടക്കുക എന്നതാണ്. നിങ്ങളുടെ കാലിലെ പേശികൾ ഒരു സ്പോഞ്ച് പോലെയാണ് പ്രവർത്തിക്കുന്നത്. അവ ചലിക്കുമ്പോൾ, അവ നിങ്ങളുടെ രക്തപ്രവാഹത്തിൽ നിന്ന് നേരിട്ട് ഗ്ലൂക്കോസ് വലിച്ചെടുക്കുന്നുവെന്നും ഡോ. സൗരഭ് പറയുന്നു.
ഭക്ഷണം കഴിച്ചതിന് ശേഷമുള്ള നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ഇൻസുലിൻ പ്രതിരോധം അല്ലെങ്കിൽ പ്രമേഹം ഉള്ളവരെ സംബന്ധിച്ച് നല്ലതാണ്. ഭക്ഷണം കഴിച്ചതിനു ശേഷം നടക്കുന്നത് ഗ്ലൂക്കോസ് രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുന്നതിന്റെ വേഗത കുറയ്ക്കുകയും ഷുഗർ സ്പൈക്ക് കുറയ്ക്കുകയും ചെയ്യുന്നു.
രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്നത് ഇൻസുലിൻ പുറത്തുവിടുന്നത് കുറയ്ക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. ഇത് കരളിലേക്ക് കൊഴുപ്പ് കുറയുന്നതിലേക്ക് നയിക്കുന്നു. ഇത് ഫാറ്റി ലിവർ ഒഴിവാക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിനു ശേഷം 10 മിനിറ്റ് നേരം നടക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു
ഇൻസുലിൻ അളവ് കുറയുന്നു
കരളിൽ കൊഴുപ്പ് സംഭരണം കുറയുന്നു
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നു
കൂടുതൽ ഊർജ്ജം ലഭിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam