
ചായയെക്കാളും കാപ്പി കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് അധികവും. ചിലർ രാവിലെ എഴുന്നേറ്റ ഉടൻ കാപ്പി കുടിക്കാറുണ്ട്. മറ്റ് ചിലർ വെെകുന്നേരമായിരിക്കും കാപ്പി കുടിക്കുക. രാത്രി കിടക്കുന്നതിന് മുമ്പും കാപ്പി കുടിക്കുന്ന ശീലം ചിലർക്കുണ്ട്.
രാവിലെ എഴുന്നേറ്റ ഉടൻ കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ശ്രീമതി പ്രീതി ത്യാഗ് പറയുന്നു. കാരണം, രാവിലെ കോര്‍ട്ടിസോള്‍ എന്ന ഹോർമോണിന്റെ അളവ് വളരെ കൂടുതലാണ്. കോര്‍ട്ടിസോള്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് കാപ്പി കുടിച്ചാല്‍ കാപ്പിയുടെ ഫലം കുറയും.
രാവിലെ 10 മണിയോടെ കോർട്ടിസോളിന്റെ അളവ് കുറയുന്നു. ആ സമയങ്ങളിലോ അല്ലെങ്കിൽ ഉച്ചകഴിഞ്ഞോ കാപ്പി കുടിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് പ്രീതി പറഞ്ഞു. രാത്രിയിൽ കാപ്പി കുടിക്കുന്ന ശീലം നല്ലതല്ലെന്നാണ് അവർ പറയുന്നത്. ഉറങ്ങുന്നതിന് മുമ്പ് കാപ്പി കുടിക്കുന്നത് ഉറക്കക്കുറവിന് കാരണമാകുമെന്നും പ്രീതി ത്യാഗ് പറഞ്ഞു.
കാപ്പി പ്രിയരാണോ...? പുതിയ പഠനം പറയുന്നത്