Asianet News MalayalamAsianet News Malayalam

കാപ്പി പ്രിയരാണോ...? പുതിയ പഠനം പറയുന്നത്

ഒന്നിലധികം കാപ്പി കുടിക്കുന്നത് ഹൃദയസ്തംഭന സാധ്യത കുറയ്ക്കുന്നു. പുകവലി, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.

Drinking coffee can reduce your risk of a heart attack says study
Author
Colorado, First Published Feb 10, 2021, 9:17 PM IST

കാപ്പി കുടിക്കുന്നതിലൂടെ ഹൃദയാഘാത സാധ്യത കുറയ്ക്കാനാകുമെന്ന് പുതിയ പഠനം. മുതിര്‍ന്നവരിലാണ് കാപ്പിയുടെ ഈ ഗുണം ഏറ്റവും പ്രയോജനപ്പെടുന്നതെന്നും ഹൃദയപേശികളുടെ പ്രവര്‍ത്തനം മികച്ചതാക്കാനും കാപ്പികുടി സഹായിക്കുമെന്നും യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ സ്കൂൾ ഓഫ് മെഡിസിനിലെ ​ഗവേഷകൻ ഡേവിഡ് പി. കാവോ പറഞ്ഞു.

ഒന്നിലധികം കാപ്പി കുടിക്കുന്നത് ഹൃദയസ്തംഭന സാധ്യത കുറയ്ക്കുന്നു. പുകവലി, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷനും വ്യക്തമാക്കുന്നു.

 

Drinking coffee can reduce your risk of a heart attack says study

 

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‌ ഹൃദയപേശികളുടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാനും ആവശ്യമായ സംരക്ഷണം നല്‍കാനും സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. കാപ്പി കുടിക്കുന്നത് ഹൃദ്രോഗം, അർബുദം, പ്രമേഹം, ശ്വാസസംബന്ധവും വൃക്കസംബന്ധവുമായ രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

കാപ്പി കുടിയും തലച്ചോറിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നടത്തിയ പഠനങ്ങളിൽ പതിവായി കാപ്പി കുടിക്കുന്നവർക്ക് അൾഷിമേഴ്സ്, ഡിമൻഷ്യ, ഇവയ്ക്കുള്ള സാധ്യത 16 ശതമാനം കുറവാണെന്നും അടുത്തിടെ കണ്ടെത്തിയിരുന്നു.

ഇതാണ് 'ഗേ ബര്‍ഗര്‍'; രസകരമായ പേര് ട്വിറ്ററില്‍ തരംഗമാകുന്നു...

 

 

 

Follow Us:
Download App:
  • android
  • ios