ഈ പുതിയ ചികിത്സാ രീതി രക്താർബുദം എളുപ്പം മാറ്റും

Published : Dec 09, 2025, 10:02 PM ISTUpdated : Dec 09, 2025, 10:07 PM IST
 Leukemia

Synopsis

അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം എല്ലാ വർഷവും ഏറ്റവും കൂടുതൽ രക്താർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

രക്താർബുദം സുഖപ്പെടുത്തുന്നതിനായി ശാസ്ത്രജ്ഞർ പുതിയ തരം ജീൻ തെറാപ്പി കണ്ടെത്തി. ദാതാക്കളിൽ നിന്ന് എഡിറ്റ് ചെയ്ത രോഗപ്രതിരോധ കോശങ്ങൾ ഉപയോഗിക്കുന്ന ഈ ചികിത്സ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് ​ഗവേഷകർ പറയുന്നു.

ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് (UCL), ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ (GOSH) എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പുതിയ ചികിത്സാ രീതി കണ്ടെത്തിയിരിക്കുന്നത്. അപൂർവവും വേഗത്തിൽ വളരുന്നതുമായ രക്താർബുദമായ ടി-സെൽ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (T-ALL) ചികിത്സിക്കുന്നതിനായി ഒരു ദാതാവിൽ നിന്ന് ജീൻ എഡിറ്റ് ചെയ്ത രോഗപ്രതിരോധ കോശങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഒരു പുതിയ മാർഗം കണ്ടെത്തിക്കൊണ്ടാണ് അവർ ഇത് ചെയ്തത്.

 BE-CAR7 എന്നറിയപ്പെടുന്ന പുതിയ തെറാപ്പി കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ചികിത്സിക്കുമ്പോൾ പ്രതീക്ഷ നൽകുന്ന ഫലങ്ങൾ കാണിക്കുന്നതായി ​ഗവേഷകർ പറയുന്നു.

ഒരു ദാതാവിൽ നിന്ന് രോഗപ്രതിരോധ കോശങ്ങൾ എടുത്താണ് ശാസ്ത്രജ്ഞർ പഠനം നടത്തിയത്. തുടർന്ന് അവയിൽ മാറ്റം വരുത്തുന്നതിനായി ബേസ്-എഡിറ്റിംഗ് - CRISPR സാങ്കേതികവിദ്യ - എന്ന പുതിയ രീതി ഉപയോഗിച്ചു. പുതിയ ചികിത്സരീതി രോഗികളായ കുട്ടികൾക്ക് മികച്ച ഭാവിക്കും വഴിയൊരുക്കുന്നതായി ഗവേഷകരിൽ ഒരാളായ രോഗപ്രതിരോധശാസ്ത്രജ്ഞൻ പ്രൊഫസർ വസീം ഖാസിം പറഞ്ഞു.

ശരീരത്തിലെ രക്തം രൂപപ്പെടുന്ന കലകളെ ബാധിക്കുന്ന ഒരു ക്യാൻസറാണ് ലുക്കീമിയ. ശരീരത്തിൽ അസാധാരണമായ വെളുത്ത രക്താണുക്കൾ വേഗത്തിൽ വളരുമ്പോഴാണ് ഇത് അസ്ഥിമജ്ജയിൽ ആരംഭിക്കുന്നത്. അണുബാധയെ ചെറുക്കുന്നതിനാൽ വെളുത്ത രക്താണുക്കൾ ശരീരത്തിന് പ്രധാനമാണ്. എന്നിരുന്നാലും, ഒരാൾക്ക് രക്താർബുദം വരുമ്പോൾ, വെളുത്ത രക്താണുക്കൾ അസാധാരണമായി വളരുകയും ശരിയായി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നു.

രക്താർബുദം അസ്ഥിമജ്ജയെയും ശരീരത്തിലെ ലിംഫറ്റിക് സിസ്റ്റത്തെയും ബാധിക്കുന്നു. നിരവധി തരം രക്താർബുദങ്ങളുണ്ട് . ചിലത് കുട്ടികളിൽ സാധാരണമാണ്. മറ്റുള്ളവ മുതിർന്നവരിലാണ് കൂടുതലായി കാണപ്പെടുന്നത്. അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം എല്ലാ വർഷവും ഏറ്റവും കൂടുതൽ രക്താർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 

ഇന്ത്യയിൽ ഓരോ അഞ്ച് മിനിറ്റിലും ഒരാൾക്ക് രക്താർബുദം കണ്ടെത്തുന്നു. പ്രതിവർഷം ഏകദേശം 70,000 പേർ ഇത് മൂലം മരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആറാമത്തെ മാരകമായ രോഗമാണിത്.

 

PREV
Read more Articles on
click me!

Recommended Stories

മുഖക്കുരുവും കറുത്ത പാടുകളും എളുപ്പത്തിൽ മാറ്റാൻ ഇതാ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കണോ? എങ്കിൽ ഈ ആറ് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം